ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികൾ അന്യായ തടങ്കലിൽ; ഡിസ്ചാർജ് ചെയ്തിട്ടും കാഷ്വാലിറ്റിയിൽ തടഞ്ഞുവെച്ച് പോലീസ്

ശബരിമല ദർശനത്തിന് എത്തി തിരിച്ചിറങ്ങിയ ബിന്ദുവിനും കനകദുഗർയ്ക്കും യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടും ഇവർക്ക് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങാനാകുന്നില്ല. തങ്ങളെ അന്യായമായി തടവിൽ വെച്ചിരിക്കുകയാണെന്നാണ് ബിന്ദുവിന്റെ ആരോപണം. കോട്ടയം മെഡിക്കൽ കോളേജിൽ ബിന്ദുവുമായി പോലീസും തർക്കിക്കുന്ന ശബ്ദരേഖ ട്വന്റിഫോറിന് ലഭിച്ചു.
ഇസിജി അടക്കമുള്ള പരിശോധനകൾ നടത്തി ഇരുവർക്കും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. ഇരുവരേയും ഡോക്ടർമാർ ഡിസ്ചാർജ് ചെയ്തിട്ടും പോലീസ് ഇരുവരേയും കാഷ്വാലിറ്റിയിൽ തടഞ്ഞുവെക്കുകയാണ്.
തങ്ങൾക്കെന്താണ് സമഭവിച്ചതെന്ന് കാഷ്വാലിറ്റിയിൽ നിന്നും പുറത്തുവന്ന് മാധ്യമങ്ങളോട് പറയണമെന്നാണ് ഇരുവരുടേയും ആവശ്യം. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇരുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, തങ്ങളുടെ സമ്മതത്തോടെയല്ല ഇവരെ ആശുപത്രിയിൽ എത്തിച്ചതെന്ന് ബിന്ദുവും കനകദുർഗയും പറയുന്ന ശബ്ദരേഖ ട്വന്റിഫോർ പുറത്തുവിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here