കെ.എസ്.ആര്‍.ടി.സി വരുമാനത്തില്‍ വര്‍ധന

എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുള്ള പ്രതിസന്ധി രൂക്ഷമായി നില്‍ക്കുമ്പോഴും കെ.എസ്.ആര്‍.ടി.സിയില്‍ വരുമാന വര്‍ധന. കഴിഞ്ഞ ഞായറാഴ്ചത്തേതിനേക്കാള്‍ ഒരു കോടി രൂപയാണ് ഇന്നലെ വര്‍ധനവ് രേഖപ്പെടുത്തിയത്. ഇന്നലെ കെ.എസ്.ആര്‍.ടി.സി വരുമാനം 7.52 കോടി രൂപയാണ്. കഴിഞ്ഞ ഞായറാഴ്ച ഇത് 6.53 കോടി രൂപ മാത്രമായിരുന്നു. ഒരു കോടിയോളം രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച 7.66 കോടി രൂപ വരുമാനം ലഭിച്ചപ്പോള്‍ അതിന് മുന്‍പുള്ള രണ്ട് ശനിയാഴ്ചകളില്‍ 6.69 കോടി, 6.98 കോടി എന്നിങ്ങനെയായിരുന്നു കളക്ഷന്‍. വരുമാനം കുറഞ്ഞ സര്‍വീസുകള്‍ റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തതോടെ അനാവശ്യ ചെലവുകള്‍ കുറയ്ക്കാനും കഴിഞ്ഞതായി മാനേജുമെന്റ് വൃത്തങ്ങള്‍ പറയുന്നു.
അതേസമയം, കെ.എസ്.ആര്‍.ടി.സി സര്‍വീസുകളിലെ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ഇന്ന് സംസ്ഥാനത്ത് റദ്ദാക്കിയത് 388 സര്‍വീസുകളാണ്. തിരുവനന്തപുരം മേഖലയില്‍ 180 സര്‍വീസുകളും എറണാകുളം മേഖലയില്‍ 169 സര്‍വീസുകളുമാണ് റദ്ദാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here