മനിതിയെ അനുകൂലിച്ച പൊതുപ്രവർത്തകന്റെ വീട് അടിച്ച് തകര്‍ത്തു

ശബരിമല യുവതീപ്രവേശത്തെ അനുകൂലിച്ച പൊതുപ്രവർത്തകന്റെ വീട് മുഖം മൂടി ധരിച്ചെത്തിയ സംഘം അടിച്ചു തകർത്തു. മനിതി സംഘത്തെ അനൂകൂലിച്ച കണ്ണൂർ സ്വദേശി രാംദാസ് കതിരൂരിന്റെ വീട് നേരെയാണ് ആക്രമണം ഉണ്ടായത്. രാമദാസിന്റെ തലശേരി പുന്നോലിലെ വീടിന് നേരെയാണ് ആക്രമണം. മനിതിയുടെ വളണ്ടിയര്‍ ഗ്രൂപ്പിലെ പ്രധാനിയാണ് രാംദാസ്. രാംദാസ് ഇപ്പോള്‍ തിരുവനന്തപുരത്താണ്.
ബൈക്കിലെത്തിയ മുഖം മൂടി സംഘമാണ് വീട് അടിച്ചു തകർത്തത്. സംഭവത്തിന് പിന്നിൽ സംഘപരിവാർ പ്രവർത്തകരാണെന്നാണ് ആരോപണം. അതേ സമയം ശബരിമല ദർശനത്തിനായി ഇന്ന് എത്തിയ ബിന്ദുവിന്റെയും, കനക ദുർഗ യുടേയും വീടിന് മുന്നിൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നാമം ജപിച്ച് പ്രതിഷേധിച്ചു.
രാവിലെ 10.30 ഓടെയാണ് പൊതു പ്രവർത്തകനായ രാംദാസ് കതിരൂരിന്റെ ന്യൂ മാഹി പുന്നോലിലെ വീട് അക്രമിക്കപ്പെടുന്നത്. ബൈക്കിലെത്തിയ 7 അംഗ സംഘം മുഖം മൂടി ധരിച്ചെത്തി വീട് അടിച്ച് തകർക്കുകയായിരുന്നു. ഈ സമയം രാംദാസിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.വീട്ടുപകരണങ്ങൾ പൂർണ്ണമായി നശിപ്പിച്ച സംഘം അക്രമിക്കാനുപയോഗിച്ചതെന്ന് കരുതപ്പെടുന്ന കൊടുവാൾ വീട്ടിലു പേക്ഷിച്ചാണ് സ്ഥലം വിട്ടത്.
ന്യൂ മാഹി പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.പ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ച ബിന്ദുവിന്റെ കൊയിലാണ്ടിയിലെ വീടിന് മുൻപിലും കനക ദുർഗയുടെ പെരിന്തൽമണ്ണയിലെ വീടിന് മുൻപിലും സംഘപരിവാർ സംഘത്രകളും ശബരിമല കർമ്മസമിതിയും നാമം ജപിച്ച് പ്രതിഷേധിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here