ശബരിമലയില്‍ തിരക്കേറുന്ന സമയത്ത് ചിലര്‍ ദര്‍ശനത്തിന് വരുന്നത് പ്രശ്നമുണ്ടാക്കാന്‍ വേണ്ടി: എ പദ്മകുമാര്‍

ലക്ഷക്കണക്കിന് ആളുകള്‍ വരുന്ന മണ്ഡലപൂജ സമയത്ത് ശബരിമലയില്‍ ചിലര്‍ സംഘടനയുടെ ഭാഗമായി വരുന്നത് പ്രശ്നം ഉണ്ടാക്കാന്‍ വേണ്ടിയാണെന്ന് സംശയിക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ഈ സമയത്ത് സുരക്ഷ ഒരുക്കുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. ഇക്കാരണം കൊണ്ട് യഥാര്‍ത്ഥ ഭക്തകള്‍ മണ്ഡല മകരവിളക്ക് സമയത്ത് ഇങ്ങോട്ട് വരാതിരിക്കുന്നതാണ് നല്ലത്.
കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാറും ദേവസ്വം ബോര്‍ഡും ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് വലിയ സൗകര്യം നല്‍കിയിരിക്കുകയാണ്. ഇത്തരം ഒരു സമയത്ത് ഒരു സംഘടനയുടേതായ ഒരു സംഘം എത്തുന്നത് ആലോചനയുടെ ഭാഗമായിട്ടാണെന്ന സംശയിക്കുന്നുവെന്നും പദ്മാകുമാര്‍ വ്യക്തമാക്കി. ഇക്കാരണം കൊണ്ടാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്ക്കും ദേവസ്വം ബോര്‍ഡ് മന്ത്രിയ്ക്കും ഇത് സംബന്ധിച്ച കത്ത് നല്‍കിയത്. അത്തരത്തില്‍ ആരെങ്കിലും പ്രശ്നം ഉണ്ടാക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്തണമെന്നും എ പദ്മകുമാര്‍ വ്യക്തമാക്കി.
padmakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here