ബിന്ദുവും കനക ദുര്‍ഗ്ഗയും ആശുപത്രി വിട്ടു

ബിന്ദുവും കനക ദുര്‍ഗ്ഗയും ആശുപത്രി വിട്ടു. ഇന്നലെ ഉച്ചയോടെയാണ് കനത്തപ്രതിഷേധം കാരണം സന്നിധാനത്തെ വലിയ നടപ്പന്തലിനു 200 മീറ്റർ ഇപ്പുറത്ത് വച്ച് ശബരിമല യാത്ര അവസാനിപ്പിക്കേണ്ട വന്ന ബിന്ദുവിനേയും കനക ദുർഗ്ഗയെയും പമ്പയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചത്. പമ്പയിലെ ആശുപത്രിയില്‍ നിന്ന് പത്തനം തിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ ഇരുവരേയും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കാഷ്വാലിറ്റിയിലെ പ്രാഥമിക പരിശോധനയിൽ ഇരുവർക്കും ആരോഗ്യ പ്രശ്നങ്ങളില്ലന്ന് ഡോക്ടർ കുറിച്ചതോടെയാണ് ഇരുവരേയും ഡിസ് ചാര്‍ജ്ജ് ചെയ്തത്. ഡോക്ടറുടെ റിപ്പോട്ട് വന്നതോടെ ബിന്ദുവും കനക ദുർഗ്ഗയും വീണ്ടും ശബരിമലയ്ക്ക് പോകണം എന്നാവശ്യപ്പെട്ടിരുന്നു. അപേക്ഷ എഴുതി നൽകണമെന്ന്പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് അഡ്വ ബിന്ദു ശബരിമല യാത്രയ്ക്ക് സംരക്ഷണം വേണമെന്ന് അപേക്ഷ നൽകി. എന്നാല്‍ ഇതിന് അനുമതി ലഭിക്കാതെ വന്നതോടെ ഇരുവരും നിരാഹാരം ആരംഭിച്ചെങ്കിലും മണ്ഡല പൂജയ്ക്ക് ശേഷം പോലീസ് സംരക്ഷണയില്‍ ദര്‍ശനത്തിന് സൗകര്യം ഒരുക്കാമെന്ന പോലീസിന്റെ ഉറപ്പിന്മേല്‍ ഇരുവരും നിരാഹാരം അവസാനിപ്പിച്ചു. കോട്ടയം പോലീസ് ഇവരെ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here