കുമ്മനം തിരികെയെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും : ഒ രാജഗോപാൽ

കുമ്മനം തിരികെയെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവുമെന്ന് ബിജെപി നേതാവ് ഒ.രാജഗോപാൽ. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിന്ന വ്യക്തിയെന്ന നിലയിൽ പാർട്ടിക്കത് ഗുണം ചെയ്യും.
തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ കുമ്മനത്തെ നിർത്തുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും രാജഗോപാൽ പറഞ്ഞു. ഇതിനിടെ ഗവർണറായി തുടരുന്നതിലുള്ള താൽപര്യമില്ലായ്മ കുമ്മനം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.
കുമ്മനത്തെ തിരികെയെത്തിക്കാനുള്ള നീക്കങ്ങൾ ആർഎസ്എസ് സജീവമാക്കവേയാണ് മുതിർന്ന നേതാവ് ഒ.രാജഗോപാൽ തന്നെ ശക്തമായി രംഗത്തെത്തിയത്. കുമ്മനം തിരികെയെത്തണമെന്ന്
ആഗ്രഹിക്കുന്നവരാണ് പ്രവർത്തകരിൽ ഭൂരിപക്ഷവുമെന്നും കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിന്ന വ്യക്തിയെന്ന നിലയിൽ പാർട്ടിക്കത് ഗുണം ചെയ്യുമെന്നും രാജഗോപാൽ പറഞ്ഞു.
തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ കുമ്മനത്തെ നിർത്തുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും ദേശീയ നേതൃത്വം അങ്ങനെയൊരു തീരുമാനമെടുത്താൽ പാർട്ടിക്കത് ഗുണം ചെയ്യുമെന്നുും ഒ.രാജഗോപാൽ കൂട്ടിച്ചേർത്തു.
അതേസമയം ഗവർണർ സ്ഥാനത്ത് തുടരാനുുു്‌ളള വിമുഖത കുമ്മനം രാജശേഖരൻ പാർട്ടി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. മിസോറാമിൽ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ സാഹചര്യത്തിൽ ആവശ്യം നേതൃത്വം പരിഗണിക്കുമെന്ന സൂചനകളും വന്നിട്ടുണ്ട്. വരുന്ന 29ന് കേരളത്തിലെത്തുന്ന കുമ്മനവുമായി സംഘപരിവാർ നേതൃത്വം ഇക്കാരൃയത്തിൽ അനൗദ്യോഗിക ചർച്ചകൾ നടത്തിയേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here