ബിജെപിയെ പൂർണ്ണ നിയന്ത്രണത്തിലക്കാൻ ആർഎസ്എസ് ശ്രമം

നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ ബിജെപിയെ പൂർണ്ണ നിയന്ത്രണത്തിലക്കാൻ ആർ.എസ്.എസ് ശ്രമം. നിതിൻ ഗഡ്ഗരി കഴിഞ്ഞ ദിവസ്സങ്ങളിൽ പരസ്യമായ് നേത്യത്വത്തിനെതിരെ ഉന്നയിച്ച വിമർശനങ്ങൾ ആർഎസ്എസ് നേത്യത്വത്തിന്റെ അറിവോടെ ആണെന്നാണ് പുറത്ത് വരുന്ന സൂചന. പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തുള്ള അമിത്ഷായെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ലക്ഷ്യം പാർട്ടിയുടെ നിയന്ത്രണം പൂർണ്ണമായും കൈപിടിയിൽ ഒതുക്കും വിധമുള്ള പാർലമെന്ററി ബോർഡിന്റെ പുനസംഘടനയടക്കം ആണ്.
രാമക്ഷേത്രം അടക്കമുള്ള അജണ്ടകളിൽ മോദി അമിത്ഷാ സംഘത്തെ തങ്ങളുടെ വഴിയിൽ തളയ്ക്കാൻ ആർഎസ്എസ് ദേശിയ നേതൃത്വം ശ്രമം നടത്തിയിരുന്നു. ഓർഡിനൻസ് എന്ന ആവശ്യമായിരുന്നു പ്രധാനം. എന്നാൽ സുപ്രീംകോടതിയിൽ വിഷയം ഉള്ളടത്തോളം കാലം ഇതിന് വഴങ്ങാനാകില്ലെന്ന സൂചനയാണ് ഇവർ നൽകിയത്. പൊതു തിരഞ്ഞെടുപ്പിൽ വിജയിയ്ക്കാൻ രാമക്ഷേത്രം അജണ്ടയാക്കിയാൽ സാധിയ്ക്കില്ലെന്ന വികാരവും ഇവർ ആർഎസ്എസ്സിനോട് പങ്കുവച്ചു. ഈ സാഹചര്യത്തിലാണ് പൂർണ്ണ വിധേയനായ ഗഡ്ഗരിയെ മുന്നിൽ നിർത്തിയുള്ള ആർ.എസ്.എസ്സിന്റെ ഒളിപ്പോര്.
നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം പ്രഖ്യാപിത അജണ്ടകളിൽ നിന്നും പിന്നോട്ട് പോയതാണെന്നുള്ള സന്ദേശം നൽകുകയാണ് പ്രധാന ലക്ഷ്യം. വിഷയം സംസ്ഥാന ഘടകങ്ങളിൽ ദേശിയ സമിതി യോഗത്തിന് മുന്നോടിയായ് ഇങ്ങനെ ചർച്ചയാക്കും. മഹാരാഷ്ട്രയിൽ നിന്നുള്ള ആർഎസ്എസ് ഭാരവാഹിയായ കിഷോർ തിവാരി അമിത്ഷായെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം എന്ന് ആവശ്യപ്പെട്ടത് മോദിഅമിത്ഷാ സംഘത്തെ സമ്മർദ്ധപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നീക്കമാണ്. 2019 ലെ തിരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കുന്നത് എകപക്ഷിയമാക്കാൻ അനുവദിയ്ക്കില്ലെന്ന സന്ദേശം ഇതുവഴി ആർ.എസ്.എസ് നൽകുന്നു. പാർലമെന്ററി ബോർഡിന്റെ പുനസംഘടനയാണ് ആർ.എസ്.എസ്സിന്റെ മറ്റൊര അജണ്ട. യോഗി ആദത്വനാഥ് അടക്കമുള്ളവരെ ഉൾപ്പെടുത്തി നിയന്ത്രണം കൈപിടിയിൽ എത്തിയ്ക്കാനാണ് ശ്രമം. ഇപ്പോഴത്തെ നീക്കങ്ങൾക്ക് രാജ്‌നാഥ് സിംഗ് അടക്കമുള്ള പ്രധാന നേതാക്കളുടെ പിന്തുണയും ഉണ്ട്.
ഗഡ്ഗരിയുടെ നാവ് മുൻപും പലഘട്ടങ്ങളിലും ആർ.എസ്സ്.എസ്സിന്റെ ജിഹ്വ ആയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തിലും നേത്യത്വത്തിനെതിരായ പരാമർശങ്ങൾ ആ ഗണത്തിലെ ഉൾപ്പെടുത്താനാകു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here