Advertisement

നെഹ്രു കോളേജിലെ മാര്‍ക്ക് വെട്ടിത്തിരുത്തിയ സംഭവം; ന്യായീകരണവുമായി അധ്യാപകര്‍ രംഗത്ത്

December 26, 2018
0 minutes Read
pambadi nehru college pambadi nehru college protest

ജിഷ്ണു പ്രണോയ് കേസിലെ സാക്ഷികളായ വിദ്യാര്‍ഥികളുടെ മാർക്ക് വെട്ടിത്തിരുത്തിയ സംഭവത്തില്‍ ന്യായീകരങ്ങളുമായി നെഹ്റുകോളജിലെ അദ്ധ്യാപകര്‍ രംഗത്ത്.  വിദ്യാർഥികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി പുന:പരീക്ഷ നടത്തന്‍ അന്വേഷണക്കമ്മീഷന്‍ ശുപാര്‍ശ വന്നതിന് പിന്നാലെയാണ് അധ്യാപകര്‍ ന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ മാസം 19നാണ് ജിഷ്ണു പ്രണോയ് കേസില്‍ സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥികള്‍ക്കെതിരായി നെഹ്റുകോളജ് സ്വീകരിക്കുന്ന പ്രതികാര നടപടി സംബന്ധിച്ച് ട്വന്റി ഫോർ വാർത്ത പുറത്തു വിട്ടത്.

ഇതിനു പിന്നാലെ ആരോഗ്യ സര്‍വ്വകലാശാല സെനറ്റ് നിയമിച്ച അന്വേഷണക്കമ്മീഷന്‍  നടപടിയ്ക്കിരയായ വിദ്യാര്‍ഥികള്‍ക്കായി മറ്റൊരു കോളജില്‍ പുന:പ്പരീക്ഷ നടത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതിരോധം തീര്‍ക്കാനെത്തിയ കോളജ് അധ്യാപകര്‍ക്ക് ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. അതേസമയം പ്രതികാരനടപടികള്‍ കോളജില്‍ തുടര്‍ സംഭവമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പരാതി നല്‍കിയ വിദ്യാര്‍ഥികള്‍. അന്വേഷണക്കമ്മീഷന്റെ ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് നാളെ ചേരുന്ന ബോര്‍ഡ് ഓഫ് അഡജ്യൂഡിക്കേഷന്‍ പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top