Advertisement

രണ്ട് കിഡ്‌നിയും പ്രവർത്തനരഹിതമായ കുഞ്ഞിനെ രക്ഷിക്കാൻ കരുണ തേടി ഒരു കുടുംബം

December 27, 2018
Google News 1 minute Read
family needs help to treat child wayanad

രണ്ട് കിഡ്‌നിയും പ്രവർത്തനരഹിതമായ സ്വന്തം മകനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സഹജീവികളുടെ കരുണതേടുകയാണ് വയനാട് മുട്ടിലെ ഒരു കുടുംബം. 27 ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയ അടിയന്തരമായി നടത്തിയില്ലെങ്കിൽ കുഞ്ഞിന്റെ ജീവന് വരെ ഭീഷണിയായേക്കുമെന്ന ആശങ്കയിലാണ് ഈ കുടുംബം.

രണ്ട് കിഡ്‌നികളിലൊന്ന് ഒന്നരവയസിൽ പഴുപ്പ് ബാധിച്ചതിനെതുടർന്ന് എടുത്ത് മാറ്റിയതാണ്. പിന്നീടാണറിയുന്നത് അടുത്ത കിഡ്‌നിയേയും സമാന രോഗം ബാധിച്ചെന്ന്. ശസ്ത്രക്രിയക്കായി തുറന്ന വയറിന് താഴെഭാഗം പിന്നീട് തുന്നിച്ചേർക്കാനായില്ല. കിഡ്‌നി മാറ്റിവെക്കുംവരെ ഈ വേദന സഹിക്കണം ഈ കുഞ്ഞ്.

27 ലക്ഷം രൂപയോളമാണ് ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി വേണ്ടത്.ഓട്ടോ തൊഴിലാളിയായ അച്ഛൻ റിജിലേഷിന് മകന്റെ മരുന്നിനുളള തുക കണ്ടെത്തുക തന്നെ പ്രയാസം…മകനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കരുണവറ്റിയിട്ടില്ലാത്ത സഹജീവികളുടെ സ്‌നേഹം തേടുകയാണ് ഈ മാതാപിതാക്കൾ.

RAJILESH
FEDERAL BANK KALPETTA
A/C 13450100127408
IFSC FDRL 0001345
8129898323

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here