Advertisement

ജന്മദിന കേക്ക് മുറിയ്ക്കാന്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം; തലപുകഞ്ഞ് നേതാക്കള്‍ (വീഡിയോ)

December 28, 2018
Google News 1 minute Read

134-ാം ജന്മദിനം രേഖപ്പെടുത്തിയ കേക്ക് മുറിച്ച് കെ.പി.സി.സി ആസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജന്മദിനം ആഘോഷിച്ചപ്പോള്‍ എറണാകുളത്ത് മുറിച്ച കേക്കില്‍ രേഖപ്പെടുത്തിയത് 133-ാം ജന്മദിനം എന്നായിരുന്നു. 133 ആണോ 134 ആണോ കേക്കില്‍ രേഖപ്പെടുത്തേണ്ടത് എന്ന് ആലോചിച്ച് എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തലപുകഞ്ഞ് ആലോചിച്ചു. ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് 133 -ാം ജന്മദിനം രേഖപ്പെടുത്തിയ കേക്ക് മുറിയ്ക്കാന്‍ നേതാക്കള്‍ തീരുമാനിച്ചത്. കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയാണ് എറണാകുളത്ത് ആഘോഷ പരിപാടികള്‍ക്ക് മുഖ്യാതിഥിയായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here