Advertisement

തീരദേശ പരിപാലന ചട്ടത്തിൽ കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചു

December 28, 2018
1 minute Read

തീരദേശ പരിപാലന ചട്ടത്തിൽ കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചു. തീരത്തു നിന്ന് 200 മീറ്റർ ദൂരം മാറി ഭവന നിർമാണം നടത്തുന്നതിനും, അനുബന്ധ നിർമാണ പ്രവർത്തനങ്ങൾക്കും അനുമതി ഉണ്ടായിരുന്നത് 50 മീറ്റർ ആക്കി കുറച്ചു കൊണ്ടാണ് പുതിയ വിഞ്ജാപനം. 2011ലെ സെന്‍സസ് പ്രകാരം ഒരു ചതുരശ്ര കിലോ മീറ്ററില്‍ 2161ലധികം പേര്‍ താമസിക്കുന്ന സി.ആര്‍.എസ് മേഖലയിൽ കടലില്‍ നിന്ന് 50 മീറ്റര്‍ പരിധിയില്‍ നിര്‍മ്മാണം നടത്താം. ഇത് മൽസ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ജനവാസമേഖലകളിലടക്കം  ഗുണം ചെയ്യും.

Read More: മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 5243.73 കോടി രൂപ

കടലോര പ്രദേശങ്ങളിലുള്ള ജനവിഭാഗങ്ങൾക്ക് കേന്ദ്രസർക്കാർ പദ്ധതികളുടെയും മറ്റും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും വിദ്യാർത്ഥികൾക്കും ചെറുകിട കച്ചവടക്കാർക്കും ഉൾപ്പെടെ  ബാങ്ക് വായ്പകൾ ലഭിക്കുന്നതിനും ഉണ്ടായിരുന്ന തടസ്സങ്ങൾ നീക്കുന്നത് സംബന്ധിച്ചു ഭേദഗതിയിൽ വ്യക്തതയില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top