‘മൗനം മതി’; ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിനെതിരായ പ്രതിഷേധങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കോണ്‍ഗ്രസ്

മന്‍മോഹന്‍ സിംഗിന്‍റെ ജീവ ചരിത്ര സിനിമയായ ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി’നെതിരായ പ്രതിഷേധങ്ങളില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ്. കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാടിന് വിരുദ്ധമായി സിനിമക്കെതിരെ രംഗത്തെത്തിയ പ്രാദേശിക നേതാക്കള്‍ നിലപാട് പിന്‍വലിച്ചു. സിനിമയ്ക്ക് മധ്യപ്രദേശില്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകളെയും മുഖ്യമന്ത്രി കമല്‍നാഥ് നിഷേധിച്ചു.
Read More: ആ യോര്‍ക്കര്‍ പിറന്നത് എങ്ങനെ?’; രഹസ്യം വെളിപ്പെടുത്തി ബുംറ
അനുപം ഖേര്‍ മന്‍മോഹന്‍ സിംഗായി അഭിനയിക്കുന്ന സിനിമയാണ് ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’. മന്‍മോഹന്‍ സിംഗിന്‍റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സജ്ഞയ് ബാരു ഇതേ പേരില്‍ തന്നെ എഴുതിയ വിവാദ പുസ്തകത്തെ ആസ്പദമാക്കിയാണ് പുതുമുഖ സംവിധായകനായ വിജയ് രത്നാകര്‍ ഗുട്ടെ സിനിമയെടുത്തിരിക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന സിംഗ് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും കുടുംബവുമായും ഉള്ള അസ്വാരസ്യങ്ങളെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത വെറും ഭാവന മാത്രമാണെന്നും, ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയാണ് സിനിമ ഇറക്കുന്നതെന്നുമുള്ള നിലപാടാണ് കോണ്‍ഗ്രസിനുള്ളത്.
Read More: ഭക്ഷണം വാരിക്കൊടുത്ത് പൊലീസ്; സ്‌നേഹവീഡിയോയ്ക്ക് കൈയടിച്ച് സോഷ്യല്‍ മീഡിയ
അതേസമയം, സിനിമക്കെതിരെ പ്രതിഷേധിച്ച് അനാവശ്യ പബ്ലിസിറ്റി നല്‍കേണ്ടെന്ന തീരുമാനവും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കൈക്കൊണ്ടിരുന്നു. ഇത് വകവെക്കാതെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് സെയ്ദ് സഫര്‍ രംഗത്ത് വന്നു. ഇതോടെ വിഷയം രാഷ്ട്രീയ ചര്‍ച്ചയായി മാറി. പിന്നാലെ നിരോധന വാര്‍ത്ത മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് നിഷേധിച്ചു.
നിരോധനമോ, പ്രതിഷേധമോ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാലയും വ്യക്തമാക്കിയതോടെ സിനിമക്കെതതിരെ നിയമ നടപടി എടുക്കുമെന്ന ഭീഷണി മുഴക്കിയ മഹാരാഷ്ട്രയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും നിലപാട് തിരുത്തി. സിനിമയുടെ ട്രെയിലര്‍ ബിജെിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് നേരത്തെ ഷെയര്‍ ചെയ്തിരുന്നു. ഇതോടെ സിനിമ ബിജെപിക്ക് വേണ്ടിയുള്ള പ്രാചാരണ സിനിമയാണെന്ന് വ്യക്തമായതായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ട്വിറ്ററില്‍ കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here