തകര്‍ത്ത്.. കിടുക്കി… കലക്കി… ‘പേട്ട’യുടെ ട്രെയ്‌ലര്‍; വീഡിയോ

തമിഴകത്തെ സ്റ്റൈല്‍മന്നന്‍ രജനീകാന്തും മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ‘പേട്ട’. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നതും. പ്രതീക്ഷയ്ക്ക് മാറ്റുകൂട്ടിക്കൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കിടിലന്‍ ലുക്കിലാണ് രജനീകാന്ത് ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പം വിജയ് സേതുപതിയും ഉണ്ട്.
സ്റ്റൈല്‍ മന്നന്‍ എന്ന രജനീകാന്തിന്റെ വിളിപ്പേര് ശരിവയ്ക്കുന്ന തരത്തില്‍ കിടില്‍ ലുക്കിലാണ് രജനീകാന്ത് ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നതും. കാര്‍ത്തിക് സുബ്ബരാജ് ആണ് പേട്ടയുടെ സംവിധായകന്‍. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മാണം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പെടുത്താവുന്നതാണ് പേട്ട.
ഇരട്ട പ്രതിച്ഛായയുള്ള കഥപത്രമായാണ് പേട്ടയില്‍ രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. സിമ്രാന്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘പേട്ട’ എന്ന സിനിമയ്ക്കുണ്ട്. ബോളിവുഡ് താരം നവാസുദീന്‍ സിദ്ധിഖി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. തൃഷ, സിമ്രാന്‍, ബോബി സിംഹ, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here