കേന്ദ്ര സർക്കാർ കൊണ്ട് വന്ന ട്രാൻസ്‌ജെൻഡർ ബില്ല് ഭേദഗതി ചെയ്യണമെന്നാവശ്യം; ട്രാൻസ്‌ജെൻഡർ സംഘടനകൾ പ്രതിഷേധിച്ചു

കേന്ദ്ര സർക്കാർ കൊണ്ട് വന്ന ട്രാൻസ്‌ജെൻഡർ ബില്ല് ഭേദഗതി ചെയ്യണമെന്നാവശ്യപെട്ട് വിവിധ ട്രാൻസ്‌ജെൻഡർ സംഘടനകൾ പ്രതിഷേധിച്ചു. ലിംഗ നിർണയത്തിനായി നിരീക്ഷണ സമിതിയെ ഏർപെടുത്തുന്നതും, ഭിക്ഷാടനം ക്രിമിനൽ കുറ്റമാക്കുന്നതും, സംവരണം അനുവദിക്കാത്തതും എൽജിബിടി വിരുദ്ധതയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
2018 ഡിസംബർ 17 നാണ് ട്രാൻസ്‌ജെന്റർ ബില്ല് ലോകസഭ പാസാക്കുന്നത്. ഈ ബില്ലിനെതിരെയാണ് ഡൽഹി ജന്ദർ മന്ദറിൽ വിവിധ ട്രാൻസ് സംഘടനകൾ പ്രതിഷേധിച്ചത് . ബില്ലിൻറെ അടിസ്ഥാനത്തിൽ ട്രാൻസ് വിഭാഗത്തിന്റെ ലിംഗ നിർണയം നടത്താൻ പ്രത്യേക സമിതിയെ നിയോഗിക്കുകയും , ഭിക്ഷാടനം ക്രമിനൽ കുറ്റമാക്കുകയും, അർഹമായ സംവരണം നൽകിയില്ലെന്നും എൽജിബിടി വിഭാഗങ്ങൾ ആരോപിച്ചു. ന്യൂനപക്ഷവിഭാഗമായി തങ്ങളെ പരിഗണിക്കണമെന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
എൽജിബിടി വിഭാഗത്തെ നിർണയിക്കുന്ന രീതി ശാസ്ത്രീയമല്ലെന്നും പ്രതിഷേധക്കാർ ചൂണ്ടി കാട്ടി.
ലോകസഭ പാസാക്കിയ ബില്ല് നിലവിൽ രാജ്യസഭയുടെ പരിഗണനയിലാണ്. ഈ ബില്ല് പാസാക്കരുതെന്നും, ,2014 തിറുച്ചി ശിവ ലോകസഭയിൽ വച്ച പ്രൈവറ്റ് ബില്ല് പരിഗണിക്കണം എന്നുമാണ് പ്രതിഷേധക്കാർ ആവശ്യപെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here