കമ്മിന്‍സിനെ വീഴ്ത്തണം, കളി ജയിക്കണം

ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യ കളത്തിലിറങ്ങുക പാറ്റ് കമ്മിന്‍സിന്റെ വിക്കറ്റ് ലക്ഷ്യംവച്ച്. കമ്മിന്‍സിന്റെ ചെറുത്തുനില്‍പ്പ് ഇന്ത്യന്‍ വിജയത്തിന് തടസമായി നില്‍ക്കുകയാണ്. ഓസീസിന് ജയിക്കാന്‍ വേണ്ടത് 141 റണ്‍സാണ്. എന്നാല്‍, ഓസ്‌ട്രേലിയയുടെ അക്കൗണ്ടില്‍ ശേഷിക്കുന്നത് രണ്ട് വിക്കറ്റുകള്‍ മാത്രം. നാളെ ആദ്യ സെഷനില്‍ തന്നെ ഈ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി മെല്‍ബണില്‍ വിജയം പിടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 61 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന പാറ്റ് കമ്മിന്‍സിന്റെ ചെറുത്തുനില്‍പ്പ് മാത്രമാണ് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്.
Read More: ബിഡിജെഎസ് എൻഡിഎയിൽ തുടരും : ശ്രീധരൻപിള്ള 24 നോട്
399 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഓസീസിന് തുടക്കത്തിലേ കാലിടറുകയായിരുന്നു. എന്നാല്‍, കമ്മിന്‍സിന്റെ വരവ് ഓസീസ് ഇന്നിംഗ്‌സിന് കരുത്തേകി. 44 റണ്‍സുമായി ഷോണ്‍ മാര്‍ഷും 34 റണ്‍സുമായി ട്രാവിസ് ഹെഡും 33 റണ്‍സുമായി ഉസ്മാന്‍ ഖവാജയും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
സ്‌കോര്‍ : ഇന്ത്യ 443-7, 106-8 ഓസ്‌ട്രേലിയ 151, 257 – 8
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here