Advertisement

വനിതാ മതിലിനായി പരീക്ഷകള്‍ മാറ്റിവച്ച നടപടി; കെ.എസ്.യു ഗവര്‍ണറെ സമീപിക്കും

December 29, 2018
0 minutes Read

വനിതാ മതിലിനായി പരീക്ഷകൾ മാറ്റിവെച്ച നടപടിക്ക് എതിരെ കെ.എസ്.യു ഗവർണറെ സമീപിക്കും. ഹൈക്കോടതി ഉത്തരവ് പോലും വകവയ്ക്കാതെ വിദ്യാർത്ഥികളെ വനിതാ മതിലിൽ പങ്കെടുപ്പിക്കുവാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ. സ്വകാര്യ സ്കൂൾ വാഹനങ്ങൾ വനിതാ മതിലിന്റെ വിജയത്തിനായി ഉപയോഗിക്കുവാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും ശ്രമങ്ങൾ നടക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തികളെ ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കുകയില്ല. സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് വനിതാമതിൽ പോലെയുള്ള പരിപാടിയിൽ വിദ്യാർത്ഥികളെയും സ്കൂൾ സംവിധാനങ്ങളെയും ഉപയോഗിക്കുന്നത് ഗവർണറുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്ത് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top