Advertisement

‘വനിതാ മതിലിന് ശബരിമല വിഷയവുമായി നേരിട്ട് ബന്ധമില്ല’: മന്ത്രി ജി. സുധാകരന്‍

December 30, 2018
Google News 0 minutes Read
25 percent of roads are destroyed in flood says minister g sudhakaran

വനിതാ മതിലിന് ശബരിമല വിഷയവുമായി നേരിട്ട് ബന്ധമില്ലെന്ന് നയം വ്യക്തമാക്കി മന്ത്രി ജി.സുധാകരൻ. വനിതാ മതിലുമായി ബന്ധപ്പെട്ട വിവാദം വേണ്ടെന്നും ഇതിനെ രാഷ്ട്രീയമായി കൂട്ടി കുഴക്കുന്നത് ശരിയല്ലെന്നും സുധാകരൻ പറഞ്ഞു. വനിതാ മതിലിനായി നിർബന്ധിത പിരിവ് നടത്തുന്നു എന്ന വാർത്ത വാസ്തവ വിരുദ്ധമാണ്. അതേ സമയം വനിതാ മതിലുമായി ബന്ധപ്പെട്ട് എൻ.എസ് എസ് സ്വീകരിക്കുന്ന നിലപാട് ശരിയല്ലെന്നും ഇത് തിരുത്താൻ അവർ തയ്യാറാകണമെന്നും അദ്ദേഹം ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എൻ.എസ്.എസ് അവരുടെ പാരമ്പര്യം മറക്കരുതെന്നും ജി.സുധാകരൻ ഓർമ്മിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here