Advertisement

ഗാസിപ്പൂര്‍ ആള്‍ക്കൂട്ട അക്രമണം; 11 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

December 30, 2018
Google News 1 minute Read

ഉത്തര്‍ പ്രദേശിലെ ഗാസിപ്പൂരില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതില്‍ 11 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് സുരക്ഷായ്ക്കായി നിയോഗിക്കപ്പെട്ട കോൺസ്റ്റബിൾ സുരേഷ് വാട്സ്  കല്ലേറിൽ കൊല്ലപ്പെട്ടു. മത്സ്യതൊഴിലാളി വിഭാഗമായ നിഷാദ് സമുദായം നടത്തിയ പ്രക്ഷോഭത്തിനിടെയാണ് സുരേഷ് വാട്സ് കൊല്ലപ്പെട്ടത്.

Read More: ഇന്ത്യയുടെ ആദ്യ ‘ബോക്‌സിംഗ് ഡേ ടെസ്റ്റ്’ വിജയം; ചരിത്രം ഇങ്ങനെ

ഒരു മാസത്തിനിടെ ഉത്തർ പ്രദേശിൽ രണ്ടു പൊലീസുകാരാണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉത്തർ പ്രദേശിലെ ഗാസിപ്പൂറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് സുരക്ഷ ഒരുക്കിയതിനു ശേഷം മടങ്ങുന്നതിനിടെയാണ് കോൺസ്റ്റബിൾ സുരേഷ് വാട്സ് കൊല്ലപ്പെത്. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന നിഷാദ് സമുദായം സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിനിടെയാണ് ഇയാൾക്ക് കല്ലേറേറ്റത്.

Read More: സൗന്ദര്യ മത്സരത്തില്‍ വിജയിയായ മിസ് കോംഗോയുടെ മുടിയില്‍ തീപിടിച്ചു (വീഡിയോ)

മത്സ്യ ബന്ധനവും അനുബന്ധ തൊഴിലുമായി ജീവിക്കുന്ന നിഷാദ് സമുദായം ഏറെകാലമായി സംവരണത്തിനായി പ്രക്ഷോഭത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിൽ സന്ദർശനം നടത്തുന്നതിനിടെ സംവരണം ആവശ്യപ്പെട്ട് ഇവർ നടത്തിയ പ്രക്ഷോഭം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷം ഒഴിവാക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് പ്രക്ഷോഭകാരികൾ കല്ലെറിഞ്ഞത്. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യനാഥ് മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും യോഗി ആദിത്യനാഥ് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ബുലന്ദ് ഷെഹറിൽ ഗോരക്ഷ ഗുണ്ടകളുടെ ആക്രമണത്തിൽ ഇൻസ്പെക്ടർ സുബോദ് കുമാർ കൊല്ലപ്പെട്ടത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here