‘ജനുവരി ഒന്ന് ക്രിസ്ത്യാനികളുടെ മാത്രം ആഘോഷം’; ‘ഹിന്ദുക്കളുടെ പുതുവത്സരം ഏപ്രിലില്‍’

ജനുവരി ഒന്നിന് ഹിന്ദുക്കള്‍ പുതുവത്സരം ആഘോഷിക്കരുതെന്ന് ഹിന്ദു ജനജാഗ്രത സമിതിയുടെ നിര്‍ദേശം. ജനുവരി ഒന്നിന് പുതുവത്സരം ആഘോഷിക്കുന്നത് ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കളുടെ പുതുവത്സരം ഏപ്രില്‍ മാസത്തിലാണെന്നും അതാണ് ആഘോഷിക്കേണ്ടതെന്നും ഹിന്ദു ജനജാഗ്രത സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ജനജാഗ്രത സമിതിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വിശദീകരണ കുറിപ്പും അവര്‍ നല്‍കിയിട്ടുണ്ട്. ജനജാഗ്രത സമിതിയുടെ വിചിത്ര വാദം ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തയാക്കിയിട്ടുണ്ട്.
ഡിസംബര്‍ 31 ലെ ന്യൂയര്‍ ഈവിലുള്ള മദ്യപാനവും ആട്ടവും ബഹളവും ഭാരത സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും ഇവര്‍ പറയുന്നു. ഇത്തരം പരിപാടികൾ ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ചതല്ലെന്നും സമിതി കുറ്റപ്പെടുത്തുന്നു. സമൂഹത്തിന്‍റെ ധാര്‍മ്മികതയെ നശിപ്പിക്കുകയും ക്രമസമാധാനം തകര്‍ക്കുകയും ചെയ്യും.
Read More: തെരഞ്ഞെടുപ്പ്; മിഷൻ 123 യുമായ് ബി.ജെ.പി
രാജ്യത്തെ എല്ലാ ഹിന്ദുക്കളും ഏപ്രില്‍ മാസത്തിലെ ‘ചൈത്ര ശുദ്ധ പ്രതിപദം’ അഥവാ ‘ഗുദ്ധിപദ്‍വ’യില്‍ പുതുവത്സരം ആഘോഷിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.
ക്രിസ്ത്യന്‍ പുതുവത്സരാഘോഷമായ ജനുവരി ഒന്നിന് ചരിത്രപരമോ, പ്രകൃത്യായോ, ആദ്ധ്യാത്മികമായോ യാതൊരു പ്രത്യേകതയും ഇല്ല. ഇത്തരം ആഘോഷങ്ങള്‍ സമൂഹത്തിന്റെ ധാര്‍മ്മികതയെ നശിപ്പിക്കുകയും ക്രമസമാധാനം തകര്‍ക്കുകയും ചെയ്യുമെന്നും ഇവര്‍ പറയുന്നു.
Read More: ആര്‍ച്ചി ഷില്ലറിന് കൈ കൊടുത്ത് ഇന്ത്യന്‍ താരങ്ങള്‍ (വീഡിയോ)
പുതുവത്സരാഘോഷത്തോടൊപ്പമാണ് യുവാക്കള്‍ കൂടുതലായും ആദ്യ മദ്യപാനവും ആദ്യ സിഗരറ്റ് വലിയും തുടങ്ങുന്നതെന്ന് സംഘടന നടത്തിയ സർവേയിൽ വെളിപ്പെട്ടതായും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ക്രിസ്ത്യന്‍ ആഘോഷങ്ങളെ പിന്തുടരുന്നത് കൊണ്ടാണ് ഹിന്ദുക്കളില്‍ നിന്ന് ക്രിസ്ത്യന്‍ മതത്തിലേക്കുള്ള പരിവര്‍ത്തനം കൂടുന്നതെന്ന് പഠനം കണ്ടെത്തിയതായും ഇതുസംബന്ധിച്ച പ്രചാരണങ്ങളിൽ സംഘടന ചൂണ്ടിക്കാട്ടുന്നു. വിഷയം ചൂണ്ടിക്കാട്ടി ഗോവയിൽ ഉള്‍പ്പെടെ വ്യാപക പ്രചാരണമാണ് ഹിന്ദു ജനജാഗ്രതി സമിതിയുടെ നേതൃത്വത്തിൽ നടക്കുന്നത്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കലക്ടര്‍ക്കും പൊലീസിനും ഹിന്ദു ജനജാഗ്രതി സമിതി പരാതി ഉൾപ്പെടെ സമർപ്പിച്ചിരിക്കുതായണ് സംഘടന. പോസ്റ്ററുകള്‍, ലഘു ലേഖകള്‍, സെമിനാറുകള്‍ എന്നിങ്ങനെ നിരവധി പ്രചാരണ പരിപാടികൾക്കും ഹിന്ദു ജനജാഗ്രതി സമിതി നേതൃത്വം നൽകുന്നു.
https://www.hindujagruti.org/hindu-issues/western-influence/31st-dec
ഹിന്ദു രാഷ്ട്രം പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെ ഗോവ ആസ്ഥാനമായ പ്രവർത്തിക്കുന്ന ഹിന്ദുത്വ സംഘടനയാണ് ഹിന്ദു ജനജാഗ്രതി സമിതി. അന്തർദേശീയ തലത്തിൽ സനാതന ധർമ പരിപാലനമാണ് അജണ്ടയെന്ന് വ്യക്തമാക്കുന്ന സംഘടന 2002 ലാണ് രൂപം കൊണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here