കെ.ടി.ഡി.എഫ്.സി അടച്ചുപൂട്ടലിലേക്ക്

കേരള സർക്കാരിന്റെ കീഴിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കെ.ടി.ഡി.എഫ്.സി അടച്ചു പൂട്ടലിലേക്ക്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്ഥാപനത്തിലെ ഡെപ്യൂട്ടേഷൻ ജീവനക്കാരെ മുഴുവൻ തിരിച്ചയക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു. കെ.എസ്.ആര്‍.ടി.സിക്ക് നൽകിയ കോടികളുടെ വായ്പാതുക തിരിച്ചു കിട്ടാതെ വന്നതോടെയാണ് കെ.ടി.ഡി.എഫ്.സിയുടെ തകർച്ച തുടങ്ങിയത്.
Read More: ‘ഈ ജീവിതം ചക്രക്കസേരയിലായിട്ട് 35 വര്‍ഷം’; ഉള്ളുലയ്ക്കുന്ന വരികള്‍
കെ.എസ്.ആര്‍.ടി.സിയെ സമ്പത്തികമായി സഹയിക്കുകയെന്ന ലക്ഷ്യത്തോടെ 96-ലാണ് കേരള ട്രാൻസ്പോർട്ട് ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ അഥവാ കെ.ടി.ഡി.എഫ്.സി രൂപീകരിച്ചത്. 50 കോടി രൂപയുടെ പ്രാഥമിക മൂലധനത്തോടെ ആരംഭിച്ച സ്ഥാപനം വളരെ വേഗം ലാഭത്തിലേക്കെത്തി. സർക്കാർ ജീവനക്കാർക്ക് കുറഞ്ഞ പലിശ നിരക്കിൽ വാഹനവായ്പയും ഭവനവായ്പയും നൽകിയ സ്ഥാപനം വേഗത്തിൽ വളർച്ചയുടെ പടവുകൾ കയറി. ഇതിനിടെ, പല ഘട്ടങ്ങളിലായി കെ.എസ്.ആര്‍.ടി.സിക്ക് 2200 കോടിയിലധികം രൂപ സ്ഥാപനം വായ്പ നൽകി. കൂടാതെ തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ യുടെ സ്ഥലത്ത് BOT വ്യവസ്ഥയിൽ വാണിജ്യ സമുച്ചയങ്ങൾ നിർമ്മിച്ചതിനും കോടികൾ ചെലവായി.
കെ.എസ്.ആര്‍.ടി.സിയിൽ നിന്നും യഥാസമയം വായ്പാ തുക തിരികെ ലഭിക്കാതെ വന്നതോടെ കെ.ടി.ഡി.എഫ്.സിയില്‍
പ്രതിസന്ധി തുടങ്ങി. ഗതാഗത സെക്രട്ടറി അദ്ധ്യക്ഷനായ ഡയറക്ടർ ബോർഡ് പല തവണ സർക്കാരിനോടാവശ്യപ്പെട്ടിട്ടും പണം തിരികെ ലഭിച്ചില്ല. ഒടുവിൽ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് വായ്പ തുക ഏറ്റെടുത്ത് സർക്കാർ ഉറപ്പ് നൽകിയെന്ന് മാത്രം. തിരുവനന്തപുരത്തെയടക്കം BOT പ്രോജക്ടുകൾ ഏറ്റെടുക്കാൻ ആളില്ലാതെ വന്നതോടെ ആ ഇനത്തിലും കനത്ത നഷ്ടമുണ്ടായി. തുടർന്ന് വാഹനവായ്പയും ഭവനവായ്പയും നൽകുന്നത് നിർത്തി. ഒടുവിൽ ശമ്പളം നൽകാൻ പോലും കഴിയാത്ത സ്ഥിതി വന്ന സാഹചര്യത്തിലാണ് ഡെപ്യൂട്ടേഷൻ ജീവനക്കാരെ കെ.ടി.ഡി.എഫ്.സി തിരിച്ചയക്കുന്നത്.നിലവിൽ 16 ജീവനക്കാരാണ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നത്. ഡിസംബർ 31-ന് മാതൃ സ്ഥാപനത്തിലേക്ക് മടങ്ങാനാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here