അനുഷ്‌കയുമൊത്ത് പുതുവര്‍ഷം ആഘോഷിച്ച് വിരാട് കോഹ്‌ലി

ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ വിജയിച്ച് ചരിത്രം കുറിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പുതുവത്സരം ആഘോഷിക്കുന്നത് ഭാര്യ അനുഷ്‌ക ശര്‍മ്മയുമൊത്ത്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
Read More: ആ തീരുമാനം ഇന്ത്യയുടെ വിജയം എളുപ്പമാക്കി; കോഹ്‌ലിയുടെ ‘പ്ലാന്‍ ബി’
ഇന്‍സ്റ്റഗ്രാമില്‍ ഇരുവരുമൊത്തുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ശേഷം ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്ന് അടിക്കുറിപ്പും നല്‍കി താരം. കോഹ്‌ലിയുടെയും കൂട്ടരുടെയും ചരിത്ര ടെസ്റ്റ് വിജയം ആഘോഷിക്കാന്‍ അനുഷ്‌കയും ഓസ്‌ട്രേലിയയില്‍ ഉണ്ട്.
കഴിഞ്ഞ മത്സരത്തില്‍ ആസ്‌ട്രേലിയക്കെതിരെ 137 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ 2-1 ന് മുന്നിലെത്തി. 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ ടെസ്റ്റ് മല്‍സരം ജയിക്കുന്നത്. മെല്‍ബണിലെ വിജയത്തിന് ശേഷം ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ മുന്നിലെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here