ആ തീരുമാനം ഇന്ത്യയുടെ വിജയം എളുപ്പമാക്കി; കോഹ്‌ലിയുടെ ‘പ്ലാന്‍ ബി’

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചതിന് കാരണം ടീമിന്റെ കൂട്ടായ തീരുമാനം. ഒരുപക്ഷേ, ഫലം മറ്റൊന്നാകുമായിരുന്ന മത്സരം ഇന്ത്യ സ്വന്തം വരുതിയിലേക്ക് എത്തിച്ചത് ഈ തീരുമാനത്തിലൂടെയാണ്. നായകന്‍ വിരാട് കോഹ്‌ലി മുന്നോട്ടുവച്ച തീരുമാനം ടീം അംഗങ്ങള്‍ ഒത്തൊരുമിച്ച് അംഗീകരിക്കുകയായിരുന്നു. ഓസ്‌ട്രേലിയയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിക്കുക എന്നതായിരുന്നു ഇന്ത്യന്‍ വിജയത്തിലേക്ക് നയിച്ച കോഹ്‌ലിയുടെ തീരുമാനം.
Read More: മെല്‍ബണില്‍ വിജയകാഹളം മുഴക്കി ഇന്ത്യ; ചരിത്രജയം
292 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഉണ്ടായിട്ടും ഫോളോഓണ്‍ ചെയ്യാന്‍ ഓസീസിനെ ഇന്ത്യ അനുവദിച്ചില്ല. ഫ്‌ളാറ്റ് പിച്ചില്‍ റണ്‍സ് കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടനുഭപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇന്ത്യ അത്തരത്തിലൊരു പരീക്ഷണത്തിന് മുതിരാതിരുന്നത്. മെല്‍ബണിലെ പിച്ചില്‍ അവസാന ദിനം ബാറ്റിംഗ് ചെയ്യുക ദുഷ്‌കരമാകുമെന്ന് തോന്നിയ കോഹ്‌ലിയും സംഘവും ഉടന്‍ രണ്ടാം ഇന്നിംഗ് ബാറ്റിംഗ് ആരംഭിച്ചു. മഴയ്ക്കുള്ള സാധ്യതയും ഇന്ത്യ തള്ളി കളഞ്ഞില്ല. ഫ്‌ളാറ്റ് പിച്ചിലേക്ക് മഴ കൂടി എത്തിയാല്‍ അവസാന ദിനം ബാറ്റ് ചെയ്യുന്നവര്‍ക്ക് വലിയ തിരിച്ചടിയാകുമെന്നായിരുന്നു ഇന്ത്യയുടെ കണക്കുകൂട്ടല്‍. ഇതേ തുടര്‍ന്നാണ് ഫോളോഓണ്‍ ചെയ്യിക്കാനുള്ള സാധ്യതയുണ്ടായിട്ടും ഇന്ത്യ അത്തരത്തിലൊരു നീക്കം നടത്താതിരുന്നത്.
Read More: വനിതാ മതിലുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം വര്‍ധിക്കുന്നു (വീഡിയോ)
മഴ മൂലം അഞ്ചാം ദിനം രണ്ട് മണിക്കൂര്‍ കളി മുടങ്ങിയതോടെ കോഹ്‌ലിയുടെ തീരുമാനം ഉചിതമായെന്ന് ടീമിന് ബോധ്യപ്പെട്ടു. മാത്രമല്ല, ഫോളോഓണ്‍ ചെയ്യിപ്പിച്ച ശേഷം ഇന്ത്യ ബാറ്റിംഗിനിറങ്ങിയ പല മത്സരങ്ങളും തോല്‍വി രുചിച്ചതും ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് വഴിവച്ചു. ഓസ്‌ട്രേലിയയെ ഫോളോഓണിന് അയയ്ക്കാതെ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചത് ടീമിന്റെ കൂട്ടായ തീരുമാനമായിരുന്നു. അവസാനം കളിച്ച മത്സരങ്ങളിലൊന്നും ഫോളോഓണ്‍ അത്ര ഫലപ്രദമല്ലെന്ന് പലകുറി തെളിയിച്ചതാണ്. മാത്രമല്ല, നേരിയ ലീഡെങ്കിലും കങ്കാരുക്കള്‍ സ്വന്തമാക്കിയാല്‍ പോലും അവസാന ദിനം ബാറ്റുചെയ്യുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടുത്തോളം അത്ര സുഖകരമായ കാര്യമല്ല. ഇംഗ്ലണ്ട് പര്യടനം അത് തെളിയിച്ചതുമാണ്. അതുകൊണ്ട് തന്നെയാണ് വിരാടും കൂട്ടരും തന്ത്രപൂര്‍വ്വം ഫോളോഓണ്‍ വേണ്ടെന്നുവച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here