എല്ലാ വനിതാ ജീവനക്കാരും വിദ്യാര്‍ത്ഥിനികളും വനിതാ മതിലില്‍ പങ്കെടുക്കണം; തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ സർക്കുലർ

എല്ലാ വനിതാ ജീവനക്കാരും വിദ്യാര്‍ത്ഥിനികളും വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർക്കുലർ.ഇതുമായി ബന്ധപ്പെട്ട് യോഗം ചേർന്നിട്ടില്ലാത്ത വകുപ്പുകൾ എത്രയും വേഗം യോഗം ചേരാനും പ്രിൻസിപ്പിന്റെ നിർദേശമുണ്ട്. വനിതാ മതിലില്‍ പങ്കെടുക്കാന്‍ വാഹന സൗകര്യം ഒരുക്കിയതായും സര്‍ക്കുലറില്‍ വിശദീകരിക്കുന്നു. വനിതാ ജീവനക്കാര്‍ക്ക് പുറമെ മെഡിക്കല്‍, പാരാമെഡിക്കല്‍, ഫാര്‍മസി വിദ്യാര്‍ത്ഥികള്‍, പിജി വിദ്യാര്‍ത്ഥികള്‍, സീനിയര്‍ റസിഡന്റുമാര്‍ എന്നിവര്‍ വനിതാ മതിലില്‍ പങ്കെടുക്കണമെന്നാണ് സര്‍ക്കുലറില്‍ ഉള്ളത്. കല്ലംപള്ളി മുതല്‍ ചാവടിമുക്ക് വരെയുള്ള ഏരിയയിലാണ് വനിതാമതിലിനായി ഇവര്‍ നില്‍ക്കേണ്ടതത്രേ. ഇവിടെയെത്താന്‍ ഒരുക്കിയിരിക്കുന്ന വാഹനങ്ങള്‍ എപ്പോഴെത്തുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here