‘എല്ലാ ശരിയാക്കാം’; സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ വിജി സമരം അവസാനിപ്പിച്ചു

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേലാണ് വിജി സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിജിയ്ക്ക് ജോലി നല്‍കാമെന്നും മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കുമെന്നുമുള്ള സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്നാണ് വിജി സമരം അവസാനിപ്പിക്കുന്നത്. 22 ദിവസമായി തുടരുന്ന സമരമാണ് വിജി അവസാനിപ്പിക്കുന്നത്. തനിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് വിജി സമരം ആരംഭിച്ചത്. വിജിയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
സി.എസ്.ഐ സഭാ നേതൃത്വം സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഈ ചര്‍ച്ചയില്‍ വിജിയുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി സി.എസ്.ഐ സഭാ നേതൃത്വം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here