ഐഫോൺ XS മാക്‌സ് പൊട്ടിത്തെറിച്ചു

ഐഫോൺ XS മാക്‌സ് പൊട്ടിത്തെറിച്ചു. യുഎസ് സ്വദേശി ജോഷ് ഹിലാർഡിന്റെ ഫോണാണ് പോക്കറ്റിലിരുന്ന് പൊട്ടിത്തെറിച്ചത്.

ഡിസംബർ 12നാണ് സംഭവം നടക്കുന്നത്. അന്ന് തന്നെ ആപ്പിൾ അധികൃതരെ ജോഷ് വിവരം അറിയിച്ചു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല പ്രതികരണമുണ്ടാകാത്തതോടെയാണ് ജോഷ് സംഭവം പുറത്തുവിട്ടത്.

ജോഷിന്റെ ബാക്ക് പോക്കറ്റിലാണ് ഫോൺ ഇരുന്നത്. ഫോൺ ചൂടാകുന്നത് ജോഷ് ശ്രദ്ധിച്ചിരുന്നുവെങ്കിലും അത് അത്ര കാര്യമാക്കിയില്ല. പിന്നീട് ഫോണിൽ നിന്ന് മഞ്ഞയും പച്ചയും പുക വമിച്ചുതുടങ്ങി. അതിന് ശേഷമാണ് ഫോൺ പൊട്ടിത്തെറിക്കുന്നത്.

ഇതാദ്യമായാണ് ഐഫോൺ XS പൊട്ടിത്തെറിച്ചു എന്ന വാർത്ത പുറത്തുവരുന്നതെങ്കിലും പത്ത് മാസങ്ങൾക്ക് മുമ്പ് ഐഫോൺ X പൊട്ടിത്തെറിച്ചത് വാർത്തയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top