2019ലെ ആദ്യ ഇന്റര്‍നാഷണല്‍ ബ്രേയ്ക്കിങ് പുറത്തുവിട്ടത് ‘ട്വന്റിഫോര്‍’

കഴിഞ്ഞ നാല് മാസമായി ലോക മാധ്യമങ്ങളടക്കം ശ്രദ്ധാപൂര്‍വം കാത്തിരുന്ന ആ വാര്‍ത്ത പുറത്തുവിട്ടത് 24 വാര്‍ത്താ ചാനല്‍. യുവതികളായ ബിന്ദുവും കനകദുര്‍ഗയും ഇന്ന് പുലര്‍ച്ചെ 3.48ന് ശബരിമലയില്‍ ദര്‍ശനം നടത്തിയ ചരിത്ര സന്ദര്‍ഭത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് 24 വാര്‍ത്താ ചാനലായിരുന്നു. രാത്രി ഒരു മണിയോടെ പൊലീസിന്റെ പൂര്‍ണ സംരക്ഷണത്തിലാണ് ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്തേയ്ക്കുള്ള യാത്ര ആരംഭിക്കുന്നത്. മഫ്തിയിലുള്ള പൊലീസുകാരാണ് ഇവര്‍ക്ക് സുരക്ഷ നല്‍കിയത്. ബിന്ദുവും കനകദുര്‍ഗയും ആറ് പേരടങ്ങുന്ന സംഘത്തിനൊപ്പം എറണാകുളത്തുനിന്നാണ് എത്തിയത്. പമ്പ വഴിയാണ് ഇവര്‍ സന്നിധാനത്തെത്തിയത്. വടക്കേനട വഴി ഇവര്‍ സോപാനത്തെത്തി. 3.48ന് ദര്‍ശനം നടത്തി സുരക്ഷിതരായി മടങ്ങി.
സ്ത്രീകള്‍ ശബരിമലയില്‍; ട്വന്റിഫോര്‍ വാര്‍ത്ത സ്ഥിരീകരിച്ച് മുഖ്യമന്ത്രി
ഈ വാര്‍ത്ത ദൃശ്യങ്ങളടക്കം 24 വാര്‍ത്താ ചാനല്‍ പുറത്തുവിട്ടത് 8.15ഓടെയാണ്. രാവിലെ നാല് മണിയോടെയാണ് 24 ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഈ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് വഴി എത്തിയത്. പിന്നീട് 24ന്റെ എഡിറ്റോറിയല്‍ വിഭാഗം നടത്തിയ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ വാര്‍ത്ത പുറത്തുവിടാന്‍ തീരുമാനിക്കുകയായിരുന്നു. അതുവഴി മൂന്നാഴ്ച മാത്രം പ്രായമുള്ള 24 വാര്‍ത്താ ചാനല്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടു. അരമണിക്കൂറിന് ശേഷമാണ് മലയാളത്തിലെ മറ്റ് ദൃശ്യമാധ്യമങ്ങള്‍ 24ന്റെ വാര്‍ത്തയെ പിന്തുടര്‍ന്ന് ‘യുവതികള്‍ മല ചവിട്ടി’ എന്ന് നല്‍കിത്തുടങ്ങിയത്. പ്രധാന വാര്‍ത്താ ഏജന്‍സികളായ എ എന്‍ ഐ, റോയിട്ടേഴ്‌സ് തുടങ്ങിയവ വാര്‍ത്ത നല്‍കിയതും 24ന്റെ ദൃശ്യങ്ങള്‍ ലഭ്യമായതിന് ശേഷമാണ്. ഇതോടെ 2019ലെ ആദ്യ ഇന്റര്‍നാഷണല്‍ ബ്രെയ്ക്കിങ് പുറത്തുവിട്ട ഖ്യാതി 24ന് സ്വന്തമായി. ഫ്‌ളവേഴ്‌സ് ഗ്രൂപ്പിന്റെ വാര്‍ത്താ ചാനലാണ് 24. 2018 ഡിസംബര്‍ എട്ടിനാണ് 24 വാര്‍ത്താ സംപ്രേഷണം ആരംഭിച്ചത്.
പമ്പയിലെത്തിയത് രാത്രി 12ന്; ദര്‍ശനം മൂന്നരയ്ക്ക് ശേഷം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here