സ്ത്രീകള്‍ ശബരിമലയില്‍; ട്വന്റിഫോര്‍ വാര്‍ത്ത സ്ഥിരീകരിച്ച് മുഖ്യമന്ത്രി

സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന ട്വന്റിഫോര്‍ വാര്‍ത്ത സ്ഥിരീകരിച്ച് മുഖ്യമന്ത്രി . സുരക്ഷ ഒരുക്കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ എതിര്‍പ്പ് ഉണ്ടായപ്പോഴാണ് സ്ത്രീകള്‍ക്ക് കയറാന്‍ സാധിക്കാതെ ഇരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു പ്രതിഷേധവും നേരിടേണ്ടി വന്നില്ലെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സ്ത്രീകള്‍ ശബരിമലയില്‍ എത്തിയത് വസ്തുതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ എട്ടേ കാലോടെയാണ് ട്വന്റിഫോര്‍ ഈ വാര്‍ത്ത പുറത്ത് വിടുന്നത്. തൊട്ട് പിന്നാലെ മഫ്തിയില്‍ പൊലീസ് ഇവരെ ദര്‍ശനം നടത്തി മടങ്ങാന്‍ സഹായിക്കുന്ന വീഡിയോയും ട്വന്റിഫോര്‍ പുറത്ത് വിട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here