‘അന്വേഷണ സംഘത്തിൽ വിദഗ്ധരായ പൈലറ്റുമാരെ ഉൾപ്പെടുത്തണം’; DGCA ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പൈലറ്റ്സ് അസോസിയേഷൻ

ഡജിസിഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പൈലറ്റ്സ് അസോസിയേഷൻ പ്രതിനിധികൾ. ഡൽഹിയിലെ ഡിജിസിഎ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. വിദഗ്ധരായ പൈലറ്റുമാരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം പരിഗണിക്കാമെന്ന് ഡിജിസിഎ അറിയിച്ചു. ഇതിനായുള്ള നടപടികളിലേക്ക് കടക്കും എന്നും ഡിജിസിഎ അറിയിച്ചു. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച ആയിരുന്നു നടന്നത്.
പൈലറ്റുമാരുടെ വീഴ്ച എന്ന വാദം പക്ഷേ പൈലറ്റ് മാരുടെ സംഘടന അംഗീകരിക്കുന്നില്ല. കുറ്റം പൈലറ്റിന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമം ശരിയല്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും പൈലറ്റുമാരുടെ അസോസിയേഷൻ ആവശ്യപ്പെട്ടു. വിമാനത്തിനും എൻജിൻ ഫ്യുവൽ സ്വിച്ചുകൾക്ക് തകരാറില്ലെന്നാണ് അമേരിക്കൻ ഏജൻസി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വാദം.
Read Also: ബോയിങ് ഡ്രീം ലൈനർ വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകളുടെ പരിശോധന നടത്താൻ വിദേശ വിമാന കമ്പനികൾ
അഹമ്മദാബാദ് വിമാന അപകടത്തിന്റ കാരണം പൈലറ്റുമാരുടെ മാത്രം പിഴവാണെന്ന നിഗമനത്തിൽ എത്താൻ കഴിയില്ലെന്ന് വ്യോമയാന വിദഗ്ധർ പറഞ്ഞിരുന്നു. സ്വിച്ചുകൾക്ക് ഇരുവശവും സംരക്ഷണ ബ്രാക്കറ്റുകൾ ഉള്ളതിനാൽ അബദ്ധത്തിൽ കൈതട്ടി സ്വിച്ച് ഓഫ് ആകാനുള്ള സാധ്യത ഇല്ല. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിന്റെ പൂർണ്ണ ഓഡിയോയും ട്രാൻസ്ക്രിപ്റ്റും പുറത്ത് വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകൂ എന്നാണ് പൈലറ്റുമാരുടെ നിലപാട്.
Story Highlights : Pilots’ union seeks role in Air India crash probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here