Advertisement

കല്ലേറില്‍ പരിക്കേറ്റയാള്‍ മരിച്ചു

January 2, 2019
0 minutes Read

പന്തളത്ത് ശബരിമല കര്‍മ്മ സമിതിയും സിപിഎമ്മും തമ്മിലുള്ള പ്രതിഷേധ പ്രകടനത്തിനിടെ കല്ലേറില്‍ പരിക്കേറ്റയാള്‍ മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകനായ ചന്ദ്രന്‍ ഉണ്ണിത്താനാണ് (55) മരിച്ചത്. കൂരമ്പാല സ്വദേശിയാണ് ഇദ്ദേഹം. കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ ചന്ദ്രൻ ഉണ്ണിത്താൻ തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സിപിഎം ഓഫീസിനു മുകളില്‍ നിന്നാണ് കല്ലേറുണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top