യുവമോർച്ചാ – ബിജെപി പ്രതിഷേധത്തിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷം

യുവമോർച്ചാ – ബിജെപി പ്രതിഷേധത്തിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷം. കോഴിക്കോടും പാലക്കാടും നിരവധി മാധ്യമ പ്രവർത്തകർക്ക് അക്രമത്തിൽ പരിക്കേറ്റു. ശബരിമലയിൽ സ്ത്രീകൾപ്രവേശനം നടത്തിയതിനു പിന്നാലെ ബിജെപി യുവമോർച്ച നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. കോഴിക്കോട് നഗരത്തിൽ ജില്ലാ പോലീസ് മേധാവി ഓഫീസിലായിരുന്നു ബിജെപി യുവമോർച്ച സംഘം പ്രതിഷേധ മാർച്ചായിയെത്തിയത്ത്. മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രവർത്തകർ മാനാഞ്ചിറ റോഡും ഉപരോധിച്ചു.
Read More: ശബരിമലയില്‍ യുവതികള്‍ കയറി; പകുതി മീശ വടിച്ച് രാജേഷ് വാക്കുപാലിച്ചു
ഒമ്പതോളം ബിജെപി – യുവമോർച്ച പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ശബരിമല ദർശനം നടത്തിയ ബിന്ദുവിന്റെ കൊയിലാണ്ടിയിലെ വീട്ടിലും പോലീസ് സുരക്ഷ ശക്തമാക്കി. പാലക്കാട് ജില്ലയിൽ നടത്തിയ മാർച്ചിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. ഇൻസ്പെക്ഷൻ ബംഗ്ലാവിൽ മന്ത്രി എ.കെ ബാലൻ ഉണ്ടെന്ന് വിവരത്തിന് പിന്നാലെയാണ് പ്രതിഷേധക്കാർ ഇവിടേക്കെത്തിയത്. പാലക്കാട് നടത്തിയ പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകർക്കും മർദ്ദനമേറ്റു. മലപ്പുറം പെരിന്തൽമണ്ണയിലും ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അങ്ങാടിപ്പുറത്തെ കനകദുർഗയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here