പൂന്തുറയില്‍ കടലില്‍ കാണാതായ ഒരു കുട്ടിയുടെ കൂടി മൃതദേഹം കണ്ടെത്തി

പൂന്തുറയില്‍ കടലില്‍ കാണാതായ ഒരു കുട്ടിയുടെ കൂടി മൃതദേഹം കണ്ടെത്തി. ബിസ്മില്ലാ ഖാന്‍ എന്ന കുട്ടിയുടെ മൃതദേഹമാണ് ലഭിച്ചത്. മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. വെളിച്ചം ഇല്ലാത്തതിനാല്‍ അല്‍പം മുമ്പ് തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഇതിന് ശേഷം അവസാന ശ്രമം എന്ന നിലയ്ക്ക് മത്സ്യത്തൊഴിലാളികള്‍ തിരച്ചില്‍ നടത്തുകയായിരുന്നു.

രണ്ട് കുട്ടികളുടെ മൃതദേഹം നേരത്തെ കണ്ടെത്തിയരുന്നു. ഇന്ന് ആറ് മണിയോടെയാണ് ഏഴംഗ സംഘം ഇവിടെ കുളിക്കാന്‍ എത്തിയത്. അഞ്ച് പേരാണ് കടലില്‍ ഇറങ്ങിയത്. റമീസ്, ഇബ്രാഹിം, എന്നിവരാണ് മരിച്ചത്. അലി മുക്താര്‍ എന്ന കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.   ബീമാ പള്ളി സ്വദേശികളാണ് മരിച്ചത്.  കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. നവാബ് എന്ന കുട്ടിയെയാണ് ഇനി കണ്ടെത്താനുള്ളത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top