പൊതുസമൂഹത്തെ വഞ്ചിച്ച മുഖ്യമന്ത്രി രാജി വയ്ക്കണം; ശബരിമല കര്‍മ്മ സമിതി

കേരള പൊതുസമൂഹത്തെ മുഖ്യമന്ത്രി ചതിച്ചെന്ന് ശബരിമല കര്‍മ്മ സമിതി.യുവതീ പ്രവേശനത്തിനെതിരെ കടുത്ത പ്രക്ഷോഭം ഉണ്ടാകും. പൊതുസമൂഹത്തെ വഞ്ചിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്നും ശബരിമല കര്‍മ്മ സമിതി പറഞ്ഞു.
അതേസമയം, ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനുപിന്നാലെ ക്ഷേത്ര നട അടച്ചിട്ട് ശുദ്ധിക്രിയ ചെയ്യാന്‍ തന്ത്രി തീരുമാനിച്ചു. ഇതിനുപിന്നാലെ നട അടച്ചു. നെയ്യഭിഷേകം നിര്‍ത്തിവെച്ചു.ബിംബശുദ്ധി ഉള്‍പ്പെടെയുള്ള ശുദ്ധിക്രിയകള്‍ക്കുശേഷമേ ദര്‍ശനം അനുവദിക്കുകയുള്ളൂ. അയ്യപ്പന്മാരെ പതിനെട്ടാം പടിക്കു താഴെ നിന്നും മാറ്റി.
ഇന്നു പുലര്‍ച്ചെ 3.48നാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ എത്തിയത്. ഇവര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഇതുസംബന്ധിച്ച വീഡിയോയും പുറത്തുവന്നിരുന്നു. ഡിസംബര്‍ 24നും ഇവര്‍ മല കയറാനെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here