സൈമൺ ബ്രിട്ടോയ്ക്ക് നാടിന്റെ വിട

അന്തരിച്ച സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിന് ബന്ധുക്കൾ കൈമാറി. മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രിയ സഖാവിന് ഉറ്റവർ യാത്രയയപ്പ് നൽകിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ അന്ത്യാഞ്ജലിയർപ്പിച്ചു.
ഹൃദയം കൊണ്ട് സംസാരിച്ചിരുന്ന പ്രിയ സഖാവ് സൈമൺ ബ്രിട്ടോയ്ക്ക് വിട നൽകുമ്പോൾ നഗരം തേങ്ങി. സഖാവ് ബ്രിട്ടോ യാത്രപറയുമ്പോൾ ജീവിത യാത്രയിൽ പരിചയപ്പെട്ട ഒട്ടുമിക്കവരും അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നു. അത്രമേൽ ആത്മബന്ധം അവരുമായി അദ്ദേഹം അവസാനം വരെയും പുലർത്തിയിട്ടുണ്ട്.
ബ്രിട്ടോയുടെ വസതിയായ കയത്തിലും എറണാകുളം ടൗൺഹാളിലും വൈകിട്ട് മൂന്ന് മണി വരെ തുടർന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ.പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, ജെ. മേഴ്സിക്കുട്ടിയമ്മ, തോമസ് ഐസക് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലക്യഷ്ൺ നടൻ മമ്മൂട്ടി തുടങ്ങി കക്ഷിരാഷ്ട്രീയ ഭേദമന്യേ നിരവധി പ്രമുഖരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. പോലീസിൻറെ ഗാർഡ് ഓഫ് ഓണറിനു ശേഷം സഖാക്കളുടെ റെഡ് സല്യൂട്ട്.
അഭിമന്യുവിന്റെ മാതാപിതാക്കളും പ്രിയ സഖാവിനെ അവസാനമായി കാണാൻ എത്തിയിരുന്നു.പൊതു ദർശനത്തിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here