തിരുവനന്തപുരത്ത് ബോംബേറ്

തിരുവനന്തപുരത്ത് ബോംബേറ്. നെടുമങ്ങാട് ജംഗ്ഷനിലാണ് ബോംബേറ് ഉണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ബോംബ് എറിഞ്ഞത്. രണ്ട് ബോംബുകള്‍ ജംഗ്ഷനിലും, ആറ് ബോബുകള്‍ സമീപത്തെ പോലീസ് സ്റ്റേഷനുകളിലേക്ക് എറിയുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.
നെടുമങ്ങാട്ട് സ്വകാര്യ ബാങ്ക് അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് ബോംബേറിലേക്ക് വ്യാപിച്ചത്. പോലീസ് അറസ്റ്റു ചെയ്തവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് മോചിപ്പിച്ചിരുന്നു. സ്റ്റേഷനുമുന്നില്‍ ബിജെപി, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതോടെ സംഘര്‍ഷമുണ്ടായി. ഇതിനിടെയാണ് പോലീസിന് നേരെ മൂന്നുതവണ ബോംബേറുണ്ടായത്. എസ്.ഐസുനില്‍ ഗോപിക്ക് പരിക്കേറ്റു. മലയിന്‍കീഴിലും സംഘര്‍ഷമുണ്ടായി. നെടുമങ്ങാട്, മലയിന്‍കീഴ് മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here