കേരളത്തിൽ ഉണ്ടായ അക്രമങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രി : രമേശ് ചെന്നിത്തല

കേരളത്തിൽ ഉണ്ടായ അക്രമങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ദുർവാശിക്കപ്പുറം യുവതി പ്രവേശനത്തിലൂടെ ഒരു നവോത്ഥാനവും നടന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.
‘യുവതികൾ അകത്തു കയറിയത് മുഖ്യമന്ത്രിയുടെ തിരക്കഥയിലൂടെ. മതിലു കഴിയാൻ കാത്തിരിക്കുകയായിരുന്നു. രഹസ്യമായി യുവതികളെ സന്നിധാനത്ത് എത്തിച്ച് തന്റെ നവോത്ഥാന വാശി മുഖ്യമന്ത്രി തീർക്കുകയായിരുന്നു. സി.പി.എം അനുകൂലികളായ പോലീസുകാരെ മുഖ്യമന്ത്രി ഇതിനായി ഉപയോഗിച്ചു. ആക്റ്റിവിസ്റ്റുകളായ യുവതികളെ തിരഞ്ഞുപിടിച്ച് തന്റെ അജണ്ട നടപ്പിലാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. പൊലീസിന്റെയും അഭ്യന്തര വകുപ്പിന്റെയും അന്തസ് ഇല്ലാതായി. മുഖ്യമന്ത്രി ചെയ്തത് ഒരു ഭരണാധികാരിക്ക് ചേർന്നതല്ല. പല സ്ഥലങ്ങളിലും വനിതാ മതിൽ പൊളിഞ്ഞു. 15 ലക്ഷത്തിൽ താഴെയാണ് പങ്കെടുത്തവർ. മുഖ്യമന്ത്രി പറയുന്ന പോലെ ചരിത്ര സംഭവമല്ല.’ രമേശ് ചെന്നിത്തല പറഞ്ഞു.
മകരവിളക്കിനു ഭക്തർക്ക് സർക്കാർ സൗകര്യം നൽകുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here