ശബരിമല തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹർജി ഉടൻ പരിഗണിക്കില്ല

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൻറെ പേരിൽ നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ ഇന്നലെ നൽകിയ കോടതിയലക്ഷ്യ ഹർജി കോടതി ഉടൻ പരിഗണിക്കില്ല. ജനുവരി 22ന് കേസ് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.
യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രിം കോടതി ഭരണഘടന ബെഞ്ചിൻറെ വിധിയുടെ ബലത്തിലാണ് അമ്പത് വയസ്സിന് താഴെയുള്ള രണ്ട് യുവതികൾ ശബരി മലയിൽ ദർശനം നടത്തിയത്. സുപ്രിം കോടതി വിധി നടപ്പിലാക്കാനുള്ള ഭരണഘടനപരമായ ഉത്തരവാദിത്വം യുവതികൾക്ക് സുരക്ഷയൊരുക്കിയ പൊലീസും നിറവേറ്റി. ഇതിന് പിന്നാലെ ശബരിമലയുടെ നടയടച്ച് ശുദ്ധികലശം നടത്തിയത്. യുവതികൾ പ്രവേശിച്ചാൽ നടയടക്കുമെന്ന് തന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി വനിത അഭിഭാഷകരായ ഗീന കുമാരിയും എവി വർഷയും സുപ്രിം കോടതിയിൽ ഹർജി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here