ശബരിമല യുവതി പ്രവേശന പശ്ചാത്തലത്തിൽ ‘ഐ ആം സോറി അയ്യപ്പാ’ ഗാനവുമായി പാ രഞ്ജിത്തിന്റെ ബാന്റ്

im sorry ayyappa by pa ranjith song

ശബരിമല യുവതി പ്രവേശനത്തിന് പിന്തുണയുമായി പാ രഞ്ജിത്തിന്റെ ‘കാസ്റ്റലെസ് കളക്ടീവ്’ ന്റെ ഗാനം. ‘ഐ ആം സോറി അയ്യപ്പാ’ എന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നീലംകൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാനം ഫെസ്റ്റിലാണ് ഈ ഗാനം ആലപിച്ചത്. ‘ഐ ആം സോറി അയ്യപ്പാ, നാ ഉള്ള വന്താ യെന്നപ്പാ…എന്ന വരി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

പത്തൊമ്പാതാം നൂറ്റാണ്ടിലെ എഴുത്തുകാരനായ സി ഇയോതൈ തസ് ഉപയോഗിച്ച ‘ജതി ഇല്ലാത്ത തമിഴ് വർഗൾ’ (ജാതി ഇല്ലാത്ത തമിഴ് ജനത) എന്ന പ്രയോഗത്തിൽ നിന്ന് പ്രേരണ ഉൾകൊണ്ടാണ് ‘കാസ്റ്റ്‌ലസ് കളക്ടീവ്’ എന്ന പേര് ബാന്റിന് നൽകിയതെന്ന് പാ രഞ്ജിത് പറഞ്ഞിരുന്നു. 19 പേരടങ്ങിയതാണ് ബാന്റ്.

ശബരിമലയിൽ ഇന്നലെ യുവതികൾ പ്രവേശിച്ചത് ദേശീയ മാധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു. ‘യുവതികൾക്ക് പ്രവേശനം വിലക്കിയിരുന്ന ക്ഷേത്രത്തിൽ പ്രവേശിച്ച് രണ്ട് യുവതികൾ ചരിത്രം സൃഷ്ടിച്ചു’ എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More