കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

കേരള സര്‍വകലാശാല വെള്ളിയാഴ്ച (ജനുവരി നാല്) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സംസ്ഥാനത്ത് ഇന്ന് നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചതെന്നാണ് സൂചന. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് കേരള സര്‍വകലാശാല പി.ആര്‍.ഒ ഡോ. അജിത എസ്. അറിയിച്ചു.
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താലായിരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളെല്ലാം മാറ്റിവെച്ചിരുന്നു. ഇതിന് പുറമെയാണ് വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകളും ഇപ്പോൾ മാറ്റിവെച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here