കല്ലേറില്‍ തകര്‍ന്ന ബസുകളുമായി തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര

കല്ലേറില്‍ തകര്‍ന്ന ബസുകളുമായി തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര. 3.35 കോടിയുടെ കോടി രൂപയുടെ നഷ്ടമാണ് രണ്ട് ദിവസം കൊണ്ട് കെഎസ്ആര്‍ടിസിക്കുണ്ടായത്. യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയ വാര്‍ത്തയ്ക്ക് പിന്നാലെ സംസ്ഥാനത്താകെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായി.
Read More: ‘കേരളം യുദ്ധക്കളം’; 745 പേര്‍ അറസ്റ്റില്‍
മതിയായ പൊലീസ് സുരക്ഷ ലഭിക്കാത്തതിനാല്‍ ഹര്‍ത്താല്‍ ദിനം കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയില്ല. തിരുവനന്തപുരത്ത് മാത്രം തകര്‍ക്കപ്പെട്ടത് 23 ബസുകള്‍. ഹര്‍ത്താലിനും പ്രതിഷേധങ്ങള്‍ക്കും കെഎസ്ആര്‍ടിസിയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത് പതിവാണെന്നും, അക്രമികളില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കാന്‍ നടപടി ആരംഭിച്ചെന്നും സിഎംഡി ടോമിന്‍ ജെ. തച്ചങ്കരി.
Read More: ‘ഒരു റെക്കോര്‍ഡ് കൂടി ഇങ്ങെടുത്തു!’; കോഹ്‌ലി മറികടന്നത് സച്ചിനെ
തിരുവനന്തപുരം സിറ്റി ഡിപോയിലെയും സമീപ ഡിപോകളിലേയും 15 ഓളം ബസുകളാണ് വിലാപയാത്രയില്‍ ഉണ്ടായത്. കെഎസ്ആര്‍ടിസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കാളികളായി. പാല്‍ പത്രം , ആശുപത്രി എന്നിവ പോലെ കെഎസ്ആര്‍ടിസിയെയും ഹര്‍ത്താലുകളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. വ്യത്യസ്തമായ പ്രതിഷേധം ജനങ്ങളുടെ കണ്ണ് തുറപ്പിക്കുമെന്നാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here