മാധ്യമപ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ

ശബരിമല കർമ്മസമിതി നടത്തിയ മാർച്ചിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഇന്നലെ നടന്ന സംഘർഷത്തിൽ ഡെക്കാണ്‍ ക്രോണിക്കിള്‍ ക്യാമറാമാന്‍ പീതാംബരന്‍ പയ്യേരി, കൈരളി ടി വി ക്യാമറാ വുമണ്‍ ഷാജില, മീഡിയ വണ്‍ ക്യാമറാമാന്‍ രാജേഷ് വടകര, മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ ബിജു, ന്യൂസ് 18 ക്യാമറാമാന്‍ എസ് സന്തോഷ്‌കുമാര്‍, മീഡിയവണ്‍ ടെക്‌നീഷ്യന്മാരായ അംജദ്, സുമേഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത് . ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പ്രകുലയെ അക്രമികൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം മാധ്യമസ്വാതന്ത്യത്തിനുനേരെയുള്ള കയ്യേറ്റമാണെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here