ശബരിമല ഓര്‍ഡിനന്‍സിനെ കുറിച്ച് അറിയില്ലെന്ന് മുല്ലപ്പള്ളി; യുഡിഎഫില്‍ ഭിന്നത

ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഡിഎഫിൽ ഭിന്നത. ഓർഡിനൻസ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണണമോ എന്ന കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തോട് ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഓർഡിനൻസ് ആവശ്യപ്പെട്ട് പ്രധാന മന്ത്രിയെ കാണുമെന്ന് യുഡിഎഫ് എംപിമാർ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് തള്ളിവിട്ടുകൊണ്ട് എന്ത് നവോത്ഥാനം ആണ് മുഖ്യമന്ത്രി ഉണ്ടാക്കാൻ പോകുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.
Read More: ബിജെപി ഉപാധ്യക്ഷനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് യുഡിഎഫ് എം.പിമാര്‍ പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കുമെന്ന് കഴിഞ്ഞ ദിവസം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞിരുന്നു. കൂടിക്കാഴ്ചയ്ക്ക് പ്രധാന മന്ത്രിയുടെ സമയം തേടുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ സ്‌പോണ്‍സേര്‍ഡ് കലാപമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി ആരോപിച്ചു. യുവതികളെ പ്രവേശിപ്പിക്കാനായി ഒരാഴ്ച്ച പൊലീസ് ട്രൈനിംഗ് നൽകുകയായിരുന്നു. വിഭാഗീയത ഉണ്ടാക്കാൻ സർക്കാർ സമയം നൽകി. വർഗീയത വളർത്താനുള്ള ബിജെപിയുടെ ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും എംപിമാർ ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here