പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്ക് എയർ ഇന്ത്യ ഏകീകരിച്ചു

ഗൾഫിൽ വെച്ച് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്ക് എയർ ഇന്ത്യ ഏകീകരിച്ചു. മൃതദേഹം തൂക്കി നോക്കി ഇനി തുക നിശ്ചയിക്കില്ല. ഇന്ത്യയിൽ എവിടേക്കും മൃതദേഹം എത്തിക്കാൻ 1500 ദിർഹമാണ് ഈടാക്കുക.
പ്രവാസികളുടെ മൃതദേഹം തൂക്കി നോക്കി നിരക്ക് ഈടാക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് എയർ ഇന്ത്യ നിരക്ക് ഏകീകരിക്കാൻ തീരുമാനിച്ചത്. നാളെ മുതൽ ഏകീകരിച്ച നിരക്ക് നിലവിൽ വരും. പ്രായപൂർത്തായയവരുടെ മൃതദേഹം കൊണ്ടുപോകുന്നതിന് 1500 ദിർഹവും 12 വയസിന് താഴെയുള്ളവരുടെ മൃതദേഹത്തിന് ഇതിന്റെ പകുതി തുകയും ഈടാക്കും. മുഴുവൻ ജി സി സി രാജ്യങ്ങൾക്കും തീരുമാനം ബാധകമായിരിക്കും. ഒമാനിൽ നിന്ന് 160 റിയാൽ, കുവൈത്തിൽ നിന്ന് 175 ദീനാർ, സൗദിയിൽ നിന്ന് 2200 റിയാൽ, ബഹ്‌റൈനിൽ നിന്ന് 225 ദിനാർ, ഖത്തറിൽ നിന്ന് 2200 റിയാൽ എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here