സംസ്ഥാനത്തെ അക്രമങ്ങൾ; 5000 പേർക്കെതിരെ കേസ്

സംസ്ഥാനത്ത് തുടരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം .അക്രമങ്ങളുമായി ബന്ധപ്പെട്ട് 5000 പേർക്കെതിരെ കേസെടുത്തു. അറസ്റ്റിന് പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു. അക്രമം പൂർണമായും തടയുന്നതിൽ വീഴ്ചയുണ്ടായെന്ന് ജില്ലാ പൊലീസ് മേധാവികൾക്ക് ഡിജിപി മുന്നറിയിപ്പ് നൽകി.
ശബരിമല യുവതീ പ്രവേശനത്തെ തുടർന്ന് ബുധനാഴ്ച തുടങ്ങിയ അക്രമസംഭവങ്ങൾ തുടരുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. കനത്ത ജാഗ്രത തുടരാൻ ഡിജിപി നിർദ്ദേശം നൽകി. തിരുവനന്തപുരം, തൃശൂർ, പാലക്കാട് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശവും മറ്റു ജില്ലകളിൽ ജാഗ്രതാ നിർദേശവുമാണ് നൽകിയത്. 801 കേസുകളിലായി 5000 പേർക്കെതിരെ കേസെടുത്തു. 1369 പേർ അറസ്റ്റിലായി. കരുതൽ തടങ്കലിലുള്ളവരുടെ എണ്ണം 717 ആയി. അറസ്റ്റിലായവർ പൊതുമുതൽ നശിപ്പിച്ചെങ്കിൽ നഷ്ട പരിഹാരം ഈടാക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറി നൽകിയിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാൻ ഓരോ പൊലീസ് സ്റ്റേഷനിലും നാലു പൊലീസുകാരുടെ സംഘം രൂപീകരിച്ചു. എസ് പി മാരുടെ നേതൃത്വത്തിലും പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. അക്രമങ്ങളുടെ ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ കണ്ടെത്തും ഇവരുടെ ആദ്യ ആൽബം ഉടൻ പുറത്തിറക്കും. അക്രമം തടയുന്നതിൽ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് പല ജില്ലാ പൊലീസ് മേധാവികളും കണക്കിലെടുത്തെന്ന് ഡിജിപി ചൂണ്ടിക്കാട്ടി. പലേടത്തും അക്രമികളെ കരുതൽ തടങ്കലിൽ അടയ്ക്കാൻ കഴിഞ്ഞില്ലന്നാണ് ഡിജിപിയുടെ വിമർശനം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here