Advertisement

നടയടച്ച സംഭവം; തന്ത്രിയോട് 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് എ.പത്മകുമാർ

January 4, 2019
Google News 0 minutes Read
devaswom board asks tantri to give explanation within 15 min

ശബരിമല യുവതീ പ്രവേശനത്തിനു ശേഷം നടയടച്ചതിനെ ചൊല്ലി തന്ത്രിക്കെതിരെ സർക്കാരും ദേവസ്വം ബോർഡും നീക്കം സജീവമാക്കി.15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് തന്ത്രിക്ക് കത്തുനൽകിയതായി ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. തന്ത്രിയെ മാറ്റണമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ ആവശ്യപ്പെട്ടു.

ശബരിമലയിലെ യുവതീ പ്രവേശനത്തിനു പിന്നാലെയാണ് തന്ത്രിയുടെ നിർദേശപ്രകാരം ചൊവ്വാഴ്ച നടയടച്ചത്. സർക്കാരും സി പി എമ്മും താന്ത്രിക്കെതിരെ രംഗത്തു വന്നിരുന്നു. കോടതി വിധി അംഗീകരിക്കാൻ കഴിയില്ലങ്കിൽ തന്ത്രി സ്ഥാനം ഒഴിയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.

ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ നട അടയ്ക്കരുതെന്നാണ് ചട്ടം. സുപ്രീം കോടതി വിധിയുടെ അന്തസത്തക്ക് ചേർന്നതുമല്ല തന്ത്രിയുടെ നടപടിയെന്ന് ബോർഡ് പ്രസിഡന്റ് എ പത്മകുമാർ.

ശബരിമല തന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി വി.എസ്.സുനിൽ കുമാർ .തന്ത്രിയെ മാറ്റണമെന്ന് സുനിൽ കുമാർ തൃശൂരിൽ ആവശ്യപ്പെട്ടു.

നടയടച്ച തന്ത്രി കണ്ഠരര് രാജീവരരുക്കെതിരെ നടപടി നീക്കം ത്വരിതപ്പെടുത്തുമ്പോഴും താഴമൺ കുടുംബത്തിന്റെ അവകാശം ഇല്ലാതാക്കാൻ നിലവിൽ നീക്കമില്ല. തന്ത്രി കുടുംബത്തിൽ ഭിന്നതയുണ്ടാക്കി കണ്ഠരര് മോഹനരരുടെ മകൻ മഹേഷ് മോഹനരർക്ക് ചുമതല നൽകുന്നതും പരിഗണനയിലുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here