റഫേൽ; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് വീണ്ടും രാഹുൽ ഗാന്ധി

റഫേൽ വിഷയത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് വീണ്ടും രാഹുൽ ഗാന്ധി. പ്രധാനമന്ത്രി പാർലമെന്റിൽ നിന്നും ഒളിച്ചോടുന്നു. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി തന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നില്ല. പകരം തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു. സംവാദത്തിന് പ്രധാനമന്ത്രിയ്ക്ക് ഭയമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
പ്രതിരോധ മന്ത്രി ഇതിന് മറുപടി പറയാന്‍ തയ്യാറാകണം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ റഫാലില്‍ അന്വേഷണം നടത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. റഫാല്‍ വില നിശ്ചയിച്ചത് ആരാണെന്ന് വെളിപ്പെടുത്താന്‍ മോഡി തയ്യാറാകണം. ജെപിസി അന്വേഷണത്തെ ഭയക്കുന്നത് എന്തിനാണെന്നും രാഹുല്‍ ചോദിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here