Advertisement

അടൂരിൽ സി പി എം – ആർ. എസ്. എസ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ വ്യാപക അക്രമം

January 4, 2019
1 minute Read
house attack

അടൂരിൽ സി പി എം – ആർ. എസ്. എസ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ വ്യാപക അക്രമം. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം റ്റി.ഡി ബൈജു, ഏറത്ത് ഗ്രാമ പഞ്ചായത്തംഗം റ്റി.ഡി.സജി എന്നിവരുടെ വീടുകൾ ബൈക്കിലെത്തിയ മുപ്പതംഗ സംഘം അടിച്ചുതകർത്തു.  വീടിന്റെ വാതിലുകൾ മഴു ഉപയോഗിച്ച് വെട്ടി പൊളിച്ചിട്ടുണ്ട്. ആർ. എസ്. എസ് ക്രിമിനൽ സംഘമാണ് അക്രമത്തിനു പിന്നിലെന്ന് ജില്ലാ സെക്രട്ടറിയേറ്റംഗം റ്റി.ഡി ബൈജു പറഞ്ഞു.
ആര്‍എസ്എപ്രവര്‍ത്തകന്‍ വെള്ളനാട് സ്വദേശി വിഷ്ണുവിന്റെ വീടിനുനേരെ ബോംബേറുണ്ടായി. നെയ്യാർ ഡാം നിരപ്പുകാലയിൽ ആർ എസ് എസ് പ്രവർത്തകൻ ഷിബുവിന്റെ വീടിനു നേരേയും ആക്രമണം ഉണ്ടായി. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top