‘കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്; ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതില്‍ പ്രശ്‌നമില്ല’: വി. മുരളീധരന്‍

ശബരിമല യുവതീ പ്രവേശനത്തില്‍ ബിജെപിയെ വെട്ടിലാക്കി ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി. മുരളീധരന്‍. സുപ്രീം കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വി. മുരളീധരന്‍ ചാനല്‍ ചര്‍ച്ചയില്‍. ‘സിഎന്‍എന്‍ ന്യൂസ് 18’ ഇംഗ്ലീഷ് ചാനലിലെ ചര്‍ച്ചയിലാണ് മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്.
കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതില്‍ പ്രശ്‌നമില്ല. അത്തരം ഭക്തരായ സ്ത്രീകള്‍ക്ക് പൊലീസും സര്‍ക്കാരും സുരക്ഷ നല്‍കുന്നതില്‍ തെറ്റില്ലെന്നും ചാനല്‍ ചര്‍ച്ചയ്ക്കിടെ അദ്ദേഹം പറഞ്ഞു.
Read More: സുപ്രീംകോടതി വിധി നടപ്പാക്കുന്നില്ലെങ്കിൽ തന്ത്രി സ്ഥാനം ഒഴിയണം : മുഖ്യമന്ത്രി
എന്നാല്‍, കഴിഞ്ഞ ദിവസം രണ്ട് യുവതികള്‍ ശബരിമലയിലെത്തിയത് പൊലീസിന്റെ വ്യക്തമായ ഗൂഢാലോചനയിലൂടെയാണെന്നും ഒരാഴ്ചയായി പദ്ധതികള്‍ മെനയുകയായിരുന്നുവെന്നും ചര്‍ച്ചയില്‍ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഈശ്വറും ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
ചര്‍ച്ചയുടെ പൂര്‍ണ്ണരൂപം; ‘കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെ’ന്ന് മുരളീധരന്‍ പറയുന്നത് ചര്‍ച്ചയുടെ 12-ാം മിനിറ്റ് മുതല്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here