Advertisement

അനില്‍ അംബാനിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി

January 5, 2019
Google News 1 minute Read
anil ambani

റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനിക്കെതിരെ സ്വീഡിഷ് കമ്പനിയായ എറിക്സൺ വീണ്ടും കോടതി അലക്ഷ്യ ഹര്‍ജി നൽകി. തങ്ങൾക്ക് ലഭിക്കാനുള്ള 550 കോടി നൽകാതെ അനിലിനെ രാജ്യം വിടാൻ അനുവദിക്കരുതെന്നും അതുവരെ ജയിലിൽ പാർപ്പിക്കണമെന്നുമാണ് ആവശ്യം. കേസിൽ അനിൽ അംബാനിയാണ് റിലയൻസിനുവേണ്ടി 550 കോടി രൂപയുടെ ജാമ്യം നൽകിയത്.

Read More: എ.ടി.എമ്മുകളിൽ രണ്ടായിരത്തിന്റെ നോട്ട് നിക്ഷേപിയ്ക്കുന്നത് ഉടൻ അവസാനിപ്പിയ്ക്കും

എറിക്സൺ ഉൾപ്പെടെ കമ്പനികൾക്കുള്ള കുടിശ്ശിക കൊടുക്കാൻ സഹായകമാകുമായിരുന്ന സ്പെക്ട്രം ലേലം വൈകുന്നത് ചൂണ്ടിക്കാട്ടി ടെലികോം മന്ത്രാലയത്തിനെതിരെ റിലയൻസും കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ടു കേസുകളും മുംബൈ ഹൈേകാടതി തിങ്കളാഴ്ച പരിഗണിക്കും.

Read More: ചന്ദ്രൻ ഉണ്ണിത്താൻറേത് ആസൂത്രിതകൊലപാതകമെന്ന് റിമാൻഡ് റിപ്പോർട്ട്

റിലയന്‍സിന്റെ ദേശീയ നെറ്റ്‌വര്‍ക്കിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടതാണ് എറിക്സണുമായുള്ള കേസ്. ഏഴു വർഷത്തെ കരാർ ലഭിച്ച തങ്ങൾക്ക് അതുപ്രകാരമുള്ള പണം നൽകിയില്ലെന്ന് അവർ വാദിക്കുന്നു. കുടിശ്ശിക തീർക്കാൻ രണ്ടു തവണ റിലയൻസിന് കോടതി സമയം അനുവദിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here