മേഘാലയയില്‍ ഖനിയില്‍ കുടുങ്ങിയവര്‍ക്കായി തെരച്ചില്‍ തുടരുന്നു

മേഘാലയയിൽ ഖനിയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള നീക്കങ്ങൾ മന്ദഗതിയിൽ. ഖനിക്കുള്ളിലെ വെള്ളം കുറയ്ക്കാൻ കൊണ്ടുവന്ന ശക്തിയേറിയ പമ്പുകളിൽ ഭൂരിഭാഗവും വെള്ളിയാഴ്ചയും സ്ഥാപിച്ചില്ല. വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് എത്തിച്ച 13 പമ്പുകളിൽ മൂന്നെണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നതെന്ന് രക്ഷാപ്രവർത്തന സംഘത്തിന്റെ വക്താവ് ആർ. സുസ്ങി പറഞ്ഞു. ബാക്കി പമ്പുകൾ സ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
Read More: എ.ടി.എമ്മുകളിൽ രണ്ടായിരത്തിന്റെ നോട്ട് നിക്ഷേപിയ്ക്കുന്നത് ഉടൻ അവസാനിപ്പിയ്ക്കും
15 തൊഴിലാളികളാണ് മൂന്ന് ആഴ്ചയിലേറെയായി കൽക്കരി ഖനിയിൽ കുടുങ്ങിക്കിടക്കുന്നത്. കോൾ ഇന്ത്യയുടെ പ്രത്യേക മോേട്ടാർ പമ്പ് സ്ഥാപിക്കുന്നതിനുള്ള പ്രതലത്തിെൻറ നിർമാണം കഴിഞ്ഞു. കിർലോസ്കർ കമ്പനിയുടെ പമ്പുകളും സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാന തുരങ്കത്തിലെ ജലനിരപ്പ് നിലവിലെ 160 അടിയിൽനിന്ന് 100 അടിയിലെത്തിയാലേ രക്ഷാപ്രവർത്തനം പുനരാരംഭിക്കാനാകൂവെന്നാണ് നാവികസേനയിലെയും ദേശീയ ദുരന്തനിവാരണ സേനയിലെയും വിദഗ്ധരുടെ പക്ഷം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here