Advertisement

യുവതികള്‍ പ്രവേശിച്ചപ്പോള്‍ നട അടച്ച തന്ത്രി ബ്രാഹ്മണനല്ല രാക്ഷസനാണ്: മന്ത്രി ജി. സുധാകരന്‍

January 5, 2019
Google News 1 minute Read
G Sudhakaran

ആർ എസ് എസ് നടത്തിയ അക്രമത്തെയും വർഗീയ പ്രചാരണങ്ങളെയും സർക്കാർ നിയമപരമായി നേരിടുമെന്ന് മന്ത്രി ജി. സുധാകരൻ. അക്രമത്തിനെ നേരിടേണ്ടത് സർക്കാരാണ്, പാർട്ടിയല്ല. ആർഎസ്.സുകാരുടെ കൈ മടുക്കുമ്പോൾ അക്രമം നിർത്തുമെന്നും മന്ത്രി പറഞ്ഞു.

Read More: അടൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ശബരിമല തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മന്ത്രി നടത്തിയത്. തന്ത്രിയെ മാറ്റേണ്ട കാര്യം തീരുമാനിക്കേണ്ടത് സർക്കാരല്ല. തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. തന്ത്രിയുടെ നടപടി തെറ്റാണെന്നും തന്ത്രി ബ്രാഹ്മണനല്ല രാക്ഷസനാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീയെ മ്ലേച്ഛയായിക്കണ്ട തന്ത്രി മനുഷ്യനാണോ എന്നും മന്ത്രി ചോദിച്ചു. ശബരിമലയിൽ സ്ത്രീകൾ ആരും അക്രമം കാണിച്ചിട്ടില്ലെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here